കുവൈത്തിലെ ഇറാനിയൻ സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി; സ്കൂൾ അടക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്
text_fieldsവിദ്യാഭ്യാസ മന്ത്രി ഡോ. ജലാൽ അൽ-തബ്തബാഇ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇറാനിയൻ സ്വകാര്യ സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി സ്കൂൾ അടക്കാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ജലാൽ അൽ-തബ്തബാഇ ഉത്തരവിട്ടു. തീരുമാനം ഉടൻ പ്രാബല്യത്തിൽ വന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
2026–2027 അധ്യയന വർഷത്തിൽ പുതിയ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ പാടില്ല. നിലവിൽ പഠിക്കുന്നവർക്ക് ഈ അക്കാദമിക വർഷം പൂർത്തിയാക്കാം. കുട്ടികളെ മറ്റ് സ്വകാര്യ സ്കൂളുകളിലേക്ക് മാറ്റാൻ രക്ഷിതാക്കളോട് മന്ത്രാലയം അഭ്യർഥിച്ചു. വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാതെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാനുള്ള എല്ലാ നടപടികളും വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇവിടെനിന്നുള്ള വിദ്യാർഥികളെ മറ്റു സ്കൂളുകൾ സ്വീകരിക്കും.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും സ്വകാര്യ വിദ്യാഭ്യാസ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. പൊതുതാൽപര്യം സംരക്ഷിക്കാനും സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു. സ്കൂളിന്റെ ലൈസൻസ് റദ്ദാക്കുന്നതിന്റെ വ്യക്തമായ കാരണം അധികൃതർ വിശദീകരിച്ചിട്ടില്ലെങ്കിലും കുവൈത്തിന് നേരെ ഇറാൻ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

