ലൈസൻസ് പാട്ടത്തിന് നൽകി: സ്വകാര്യ ഡെന്റൽ ക്ലിനിക്കിന്റെ ലൈസൻസ് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: ലൈസൻസ് പാട്ടത്തിന് നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന്, സ്വകാര്യ ഡെന്റൽ ക്ലിനിക്കിന്റെയും അതിന്റെ രണ്ട് ശാഖകളുടെയും പ്രവർത്തന ലൈസൻസ് കുവൈത്ത് ആരോഗ്യ മന്ത്രാലയം റദ്ദാക്കി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ക്ലിനിക് മറ്റൊരു നിക്ഷേപകൻ പ്രവർത്തിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത് സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ലൈസൻസിങ് ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും അറിയിച്ചു. സ്വകാര്യ ആരോഗ്യ മേഖലയിലെ നിരീക്ഷണവും പരിശോധനയും കർശനമായി തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

