ലിബിയൻ ദുരന്തം സഹായ നടപടികൾ തുടരുന്നു
text_fieldsകുവൈത്തിൽനിന്ന് പുറപ്പെടുന്ന ലിബിയക്കുള്ള ആറാമത്തെ വിമാനത്തിൽ റിലീഫ് സാമഗ്രികൾ കയറ്റുന്നു
കുവൈത്ത് സിറ്റി: ലിബിയക്കുള്ള കുവൈത്തിന്റെ സഹായ നടപടികൾ തുടരുന്നു. ദുരിത ബാധിതരെ ചേർത്തുപിടിക്കൽ രാജ്യത്തിന്റെ കടമയാണെന്ന അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരം രാജ്യത്തെ വിവിധ റിലീഫ് സൊസൈറ്റികളുടെ കീഴിലാണ് സഹായം ദുരിതബാധിത പ്രദേശത്ത് എത്തിക്കുന്നത്. റിലീഫ് വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി രാജ്യത്തുനിന്ന് ആറാമത്തെ വിമാനമാണ് ചൊവ്വാഴ്ച ലിബിയയിലെത്തിയത്.
കുവൈത്ത് റിലീഫ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ആറാമത്തെ വിമാനം സജ്ജമാക്കിയത്. തിങ്കളാഴ്ചയായിരുന്നു അഞ്ചാമത്തെ വിമാനം രാജ്യത്തുനിന്ന് അയച്ചിരുന്നത്. ആകെ മൊത്തം 100 ടണ്ണിലധികം റിലീഫ് വസ്തുക്കൾ കുവൈത്ത് ലിബിയയിലേക്ക് അയച്ചിട്ടുണ്ട്. റിലീഫ് വിതരണം ഇനിയും തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

