ലിബറലിസം സമൂഹത്തെ നശിപ്പിക്കും -ഹുദ സെന്റർ ഓപൺ ഫോറം
text_fieldsഹുദ സെന്റർ കെ.എൻ.എം സംഘടിപ്പിച്ച ഓപൺ ഫോറത്തിൽ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്‌തഫ തൻവീർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ലൈംഗികധാർമികത തകർക്കാൻ ശ്രമിക്കുന്ന ലിബറലിസം സമൂഹത്തിന്റെ നാശത്തിനിടയാക്കുമെന്ന് കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ 'ലിബറലിസം-ജെൻഡർ ന്യൂട്രാലിറ്റി-ഇസ്‌ലാം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഓപൺ ഫോറം അഭിപ്രായപ്പെട്ടു. വിവാഹേതര രതിയും സ്വവർഗരതിയും വ്യാപകമാക്കാനാണ് ജെൻഡർ ന്യൂട്രൽ നയങ്ങൾ ആത്യന്തികമായി നിമിത്തമാവുക.
ലൈംഗിക അരാജകത്വം വിതക്കുന്ന ആശയങ്ങൾ സ്കൂൾ സിലബസിലൂടെ പഠിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ ശ്രമം പ്രതിഷേധാർഹമാണ്. ധാർമികത ഇസ്‍ലാമിൽ പ്രധാനമാണ്. അതുറക്കെ പറയാൻ പുതിയ സാമൂഹിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്ന് ഓപൺ ഫോറം ഉദ്ബോധിപ്പിച്ചു.
കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സമ്മേളനത്തിന്റെ കുവൈത്ത് പ്രചാരണ ഭാഗമായാണ് ഹുദ സെന്റർ കെ.എൻ.എം ഓപൺ ഫോറം സംഘടിപ്പിച്ചത്. കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല കാരകുന്ന് അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്‌തഫ തൻവീർ വിഷയാവതരണവും ചോദ്യങ്ങൾക്കു വിശദീകരണവും നൽകി.
സംഘടന നേതാക്കളായ എം.കെ. റസാഖ് (കെ.എം.സി.സി), ഷാഫി (കെ.കെ.എം.എ), പി.ടി. ഷാഫി (കെ.ഐ.ജി) എന്നിവർ സംസാരിച്ചു. കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ബോധനം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗതവും വീരാൻകുട്ടി സ്വലാഹി നന്ദിയും പറഞ്ഞു.
അസ്‌ലം കുറ്റിക്കാട്ടൂർ, സിറാജ് ഇലഞ്ഞിക്കൽ, എം.കെ. ഖാലിദ് ഹാജി, ഷഹീദ് പട്ടില്ലത്, ഷംസു ടി.ടി, അബ്ദുൽ സലാം, ഒ.പി. ശറഫുദ്ദീൻ, അബ്ദുൽ റസാഖ്, ബഷീർ ബാത്ത തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

