കു​വൈ​ത്ത്​ അ​മീ​റി​ന് സൗ​ദി രാ​ജാ​വിെൻറ ക​ത്ത്

12:44 PM
05/12/2018
സ​ൽ​മാ​ൻ രാ​ജാ​വി​െൻറ ക​ത്ത് കൈ​മാ​റി​യ ശേ​ഷം അ​മീ​ർ തു​ർ​ക്കി ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ കു​വൈ​ത്ത്​ അ​മീ​റു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു
കു​വൈ​ത്ത് സി​റ്റി: സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ ക​ത്ത് കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് കൈ​മാ​റി. 
ചൊ​വ്വാ​ഴ്​​ച ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൗ​ദി രാ​ജ ദീ​വാ​നി​യ​യി​ലെ ഉ​പ​ദേ​ഷ്​​ടാ​വ് അ​മീ​ർ തു​ർ​ക്കി ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ണ് അ​മീ​റി​നെ ക​ത്ത് ഏ​ൽ​പി​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ അ​യ​ൽ​പ​ക്ക -സു​ഹൃ​ദ്ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ഷ്മ​ള​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് ക​ത്തി​െൻറ ഉ​ള്ള​ട​ക്കം എ​ന്നാ​ണ്​ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. 
മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ സൗ​ദി​യു​ടെ നി​ല​പാ​ടും ക​ത്തി​ലു​ണ്ട്​ എ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഖ​ത്ത​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​നം പ​രി​ഹാ​ര​മാ​വാ​തെ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി.​സി.​സി ഉ​ച്ച​കോ​ടി സൗ​ദി​യി​ലെ റി​യാ​ദി​ൽ ഇൗ​മാ​സം ന​ട​ക്കാ​നി​​രി​ക്കെ ക​ത്തി​ന്​ രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യ​മു​ണ്ട്.
 കു​വൈ​ത്ത്​ അ​മീ​രി ദീ​വാ​നി​യ കാ​ര്യ മ​ന്ത്രി ശൈ​ഖ് അ​ലി അ​ൽ ജ​ർ​റാ​ഹ് അ​സ്സ​ബാ​ഹും അ​മീ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു.
Loading...
COMMENTS