Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തിന്റെ...

കു​വൈ​ത്തിന്റെ ആകാശത്ത് ഈ ​മാ​സം അ​ഞ്ച് ജ്യോ​തി​ശാ​സ്ത്ര പ്ര​തി​ഭാ​സ​ങ്ങ​ൾ

text_fields
bookmark_border
sky
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഈ ​മാ​സം അ​ഞ്ച് ജ്യോ​തി​ശാ​സ്ത്ര പ്ര​തി​ഭാ​സ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ വ്യ​ക്ത​മാ​ക്കി. അ​വ കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും ക​ഴി​യും.

ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ത്തു​ള്ള ഘ​ട്ട​മാ​യ​തി​നാ​ൽ ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട് വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന ച​ന്ദ്ര​ൻ ഈ ​മാ​സം ഒ​ന്നു​മു​ത​ൽ രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ആ​ഗ​സ്റ്റ് 10ന് ​വൈ​കീ​ട്ട് ബു​ധ​ൻ ഗ്ര​ഹം സൂ​ര്യ​നി​ൽ​നി​ന്ന് ഏ​റ്റ​വും അ​ക​ലെ ദൃ​ശ്യ​മാ​കും. ആ​ഗ​സ്റ്റ് 12നും 13​നും ഇ​ട​യി​ൽ ‘പെ​ർ​ഷാ​വി​സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഉ​ൽ​ക്ക​ക​ളു​ടെ വ​ർ​ഷ​വും ഉ​ണ്ടാ​കും. ഈ ​വ​ർ​ഷം ഏ​റ്റ​വും സ​ജീ​വ​മാ​യ​തും കു​വൈ​ത്തി​ന്റെ ആ​കാ​ശ​ത്ത് രാ​ത്രി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​വ​യു​മാ​കും ഇ​വ​യെ​ന്ന് അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​ഗ​സ്റ്റ് 27ന് ​സൂ​ര്യ​നി​ൽ​നി​ന്ന് ഭൂ​മി​യു​ടെ മ​റു​വ​ശ​ത്ത് ശ​നി ഗ്ര​ഹം പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നും ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ പ​റ​യു​ന്നു. സൂ​ര്യാ​സ്ത​മ​യം മു​ത​ൽ സൂ​ര്യോ​ദ​യം വ​രെ ഇ​ത് ദൃ​ശ്യ​മാ​കും. ആ​ഗ​സ്റ്റ് അ​വ​സാ​നം ര​ണ്ടാ​മ​ത്തെ പൂ​ർ​ണ​ച​ന്ദ്ര​നും കു​വൈ​ത്തി​ന്റെ ആ​കാ​ശ​ത്തെ പ്ര​കാ​ശി​പ്പി​ക്കും. ഇ​തോ​ടെ ഒ​രേ മാ​സ​ത്തി​ൽ ര​ണ്ട് പൂ​ർ​ണ​ച​ന്ദ്ര​ന്മാ​ർ ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skykuwaitSky wonders
News Summary - Let's see the wonders of the sky
Next Story