അപകടങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാം
text_fieldsകുവൈത്ത് സിറ്റി: കനത്ത ചൂടിൽ വൈദ്യുതി ഉപകരണങ്ങളുടെയും താപ സ്രോതസ്സുകളുടെയും ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ഉണർത്തി ഫയർഫോഴ്സ്.
വീടുകളിൽ സംഭവിക്കുന്ന പല അപകടങ്ങളിലും കൂടുതൽ ഇരയാകുന്നത് കുട്ടികളാണെന്നും മുതിർന്നവരുടെ നിരന്തരമായ ശ്രദ്ധ ഇതിൽ ഉണ്ടാകണമെന്നും ഫയർഫോഴ്സ് ഉണർത്തി.
തീപിടിത്ത കേസുകളിൽ മാത്രമല്ല, മറ്റു അപകടങ്ങളിലും കുട്ടികൾ അകപ്പെടുന്നത് പതിവാണ്. പ്രതിരോധം വീട്ടിൽനിന്ന് ആരംഭിക്കുന്ന ഒരു പൊതു ഉത്തരവാദിത്തമാണ്. കുട്ടികളെ സംരക്ഷിക്കുന്നതിനായി മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും സഹകരിക്കാനും ഫയർഫോഴ്സ് രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- ലൈറ്റർ, തീപ്പെട്ടി തുടങ്ങിയ തീ സ്രോതസ്സുകൾ കുട്ടികൾക്ക് ലഭ്യമാകാതെ സൂക്ഷിക്കുക
- കുട്ടികൾ വൈദ്യുത ഔട്ട്ലെറ്റുകളിലേക്കും ചൂടുള്ള ഉപകരണങ്ങളിലേക്കും അടുക്കുന്നത് തടയുക
- കുട്ടികളെ ഒരിക്കലും നീന്തൽക്കുളങ്ങളിൽ തനിച്ചു വിടരുത്
- ലിഫ്റ്റുകളിൽ കുട്ടികളെ അനുഗമിക്കുക. ഒറ്റക്ക് യാത്ര ചെയ്യാൻ അനുവദിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
