‘ഒരുമിച്ചു നീങ്ങാം നന്മയുടെ പാതയിൽ’ കെ.ഐ.ജി ഫർവാനിയ ഏരിയ സമ്മേളനം
text_fieldsകെ.ഐ.ജി ഫർവാനിയ ഏരിയ സമ്മേളനത്തിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘ഒരുമിച്ചു നീങ്ങാം നന്മയുടെ പാതയിൽ’ എന്ന തലകെട്ടിൽ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) നടത്തിവരുന്ന കാമ്പയിനിന്റെ ഫർവാനിയ ഏരിയ സമാപന സമ്മേളനം ഷെഫ് നൗഷാദ് റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ നടന്നു.
ഏരിയ വൈസ് പ്രസിഡന്റ് വാഹിദ് മാഷ് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി. കേന്ദ്ര വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.
വ്യക്തിയുടെയും സമൂഹത്തിന്റെയും നവോത്ഥാനത്തിൽ സംഘടിത പ്രവർത്തനങ്ങളുടെ അനിവാര്യത അദ്ദേഹം വിശദീകരിച്ചു. സംഘടനയുടെ ദൗത്യവും പ്രവർത്തന ദിശയും വിശദീകരിച്ച് കേന്ദ്ര ട്രഷറർ പി.ടി.ഷാഫി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഏരിയ അസിസ്റ്റന്റ് സെക്രട്ടറി ഷബീർ സ്വാഗതവും കെ.എം. ജവാദ് നന്ദിയും പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് എൽ.വി. നയിം ക്വിസ് മൽസരം നടത്തി. മൽസരത്തിൽ വിജയികളായ മുഹ്‌സിന ആമിർ, നാസർ പുളിക്കോടൻ, മൊയ്തു ചെറുവത്തൂർ എന്നിവർക്ക് ഫൈസൽ മഞ്ചേരി സമ്മാനങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

