Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപറക്കാം, നമുക്ക്​...

പറക്കാം, നമുക്ക്​ വീണ്ടും പറക്കാം...

text_fields
bookmark_border
പറക്കാം, നമുക്ക്​ വീണ്ടും പറക്കാം...
cancel
camera_alt

മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ക്കാ​ർ (ഫ​യ​ൽ)

മ​സ്ക​ത്ത്​: കോ​വി​ഡി​നു​ മു​മ്പു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളെ തി​രി​ച്ചു​പി​ടി​ക്കാ​നൊ​രു​ങ്ങി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്. മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലും പു​തി​യ വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വി​സ്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​ഹാ​മാ​രി​ക്കു മു​മ്പു​ള്ള റൂ​ട്ടു​ക​ൾ സ​ജീ​വ​മാ​ക്കാ​ൻ വി​വി​ധ എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച​യി​ലാ​ണെ​ന്ന്​ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി സി.​ഇ.​ഒ ശൈ​ഖ്​ അ​യ്മ​ൻ ബി​ൻ അ​ഹ്മ​ദ് അ​ൽ ഹൊ​സാ​നി ഒ​മാ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. നി​ല​വി​ൽ സേ​വ​നം ന​ട​ത്തു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ​ശേ​ഷി ഉ​യ​ർ​ത്താ​നും സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​മാ​യു​ള്ള ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി സ​മ​​ഗ്ര പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2019ൽ ​ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ 17.2 ശ​ത​കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ എ​ത്തി​യ​ത്. മ​ഹാ​മാ​രി​യു​ടെ ആ​ദ്യ ത​രം​ഗ​ത്തി​നു​ശേ​ഷം 2021ൽ 40 ​ശ​ത​മാ​നം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും എ​യ​ർ​പോ​ർ​ട്ടു​ക​ൾ വീ​ണ്ടെ​ടു​ത്തു​വെ​ന്നും അ​ൽ ഹൊ​സാ​നി പ​റ​ഞ്ഞു. നി​ല​വി​ൽ വി​മാ​ന സ​ർ​വി​സു​ക​ളും മ​റ്റും വ​ർ​ധി​പ്പി​ച്ച് 2019ലെ ​യാ​ത്ര​ക്കാ​രു​ടെ നി​ല​യി​ലേ​ക്ക്​ എ​ത്താ​നാ​ണ്​ ശ്ര​മി​ച്ചു​ കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു​പ​ക്ഷേ, ഇ​തി​ന്​ ര​​ണ്ടോ മൂ​ന്നോ വ​ർ​ഷ​മെ​ടു​​ത്തേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​ വ​രു​ത്തി​യ​േ​തോ​ടെ രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​ വ​ന്ന​താ​യി​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഈ​വ​ർ​ഷം മാ​ർ​ച്ചി​ൽ 10,672 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളാ​ണ്​ വി​വി​ധ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലാ​യി എ​ത്തി​യ​ത്. 2021ൽ ​ഇ​ക്കാ​ല​ത്ത് 5,865 ഫ്ലൈ​റ്റു​ക​ളാ​യി​രു​ന്നു. ദേ​ശീ​യ സ്​​ഥി​തി വി​വ​ര​​കേ​ന്ദ്ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ മ​സ്ക​ത്ത്​ വി​മാ​ന​ത്താ​വ​ളം വ​ഴി എ​ത്തു​ക​യും പു​റ​പ്പെ​ടു​ക​യും ചെ​യ്​​ത യാ​ത്ര​ക്കാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. 1,06,872 ഇ​ന്ത്യ​ക്കാ​രാ​ണ്​ ഈ ​മാ​സം​ മ​സ്ക​ത്ത്​ എ​യ​ർ​പോ​ർ​ട്ടി​നെ യാ​ത്ര​ക്കാ​യി ആ​ശ്ര​യി​ച്ച​ത്. 44,869 ആ​ളു​ക​ളു​മാ​യി ബം​ഗ്ലാ​ദേ​ശാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. തൊ​ട്ട​ടു​ത്ത്​ പാ​കി​സ്താ​നാ​ണ്​; 35,682 യാ​ത്ര​ക്കാ​ർ.

മ​സ്‌​ക​ത്ത്, സ​ലാ​ല, സു​ഹാ​ർ, ദു​കം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 25.3 ശ​ത​മാ​നം വ​ർ​ധി​ച്ച് 2,914 സ​ർ​വി​സു​ക​ളാ​യി. 2021ൽ ​ഇ​തേ കാ​ല​യ​ള​വി​ലി​ത്​ 2,326 വി​മാ​ന​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​​ന്ദ്രം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

മ​സ്‌​ക​ത്ത്, സ​ലാ​ല, സു​ഹാ​ർ, ദു​കം വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ ഈ ​മാ​ർ​ച്ച്​ അ​വ​സാ​നം വ​രെ 1.7 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ്​ ആ​ശ്ര​യി​ച്ച​ത്. 2021ലെ ​ഇ​​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​​മ്പോ​ൾ 89 ശ​ത​മാ​ന​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യാ​ണ്​ കാ​ണി​ക്കു​ന്ന​ത്. മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ 79.1 ശ​ത​മാ​ന​ത്തി​​​ന്‍റെ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​മി​ത് 7,07,003 യാ​ത്ര​ക്കാ​രാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്രാ​വ​ശ്യം 1.2 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​യി ഉ​യ​ർ​ന്നെ​ന്നും റി​പ്പോ​ർ​ട്ടി​ലെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ 74.4 ശ​ത​മാ​ന​മാ​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളു​ടെ ​ സ​ർ​വി​സി​ൽ 138.2 ശ​ത​മാ​നം ഉ​യ​ർ​ച്ച​യാ​ണ്​ വ​ന്നി​ട്ടു​ള്ള​ത്. ഈ ​വ​ർ​ഷം മാ​ർ​ച്ച്​ അ​വ​സാ​നം​വ​​രെ 724 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​വി​ടെ എ​ത്തി​യ​ത്.

ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 18.2 ശ​ത​മാ​നം വ​ർ​ധി​ച്ച് 915 ഫ്ലൈ​റ്റു​ക​ളാ​യി. 2021ൽ ​ഇ​തേ കാ​ല​യ​ള​വി​ലി​ത്​ 774 വി​മാ​ന​ങ്ങ​ളാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​​മ്പോ​ൾ ഈ ​വ​ർ​ഷം ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ൽ 41 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ്​ കാ​ണി​ക്ക​ു​ന്ന​ത്. സു​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ 248 അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സി​ലൂ​ടെ 21,532 പേ​രാ​ണ്​ യാ​ത്ര ചെ​യ്​​ത​ത്. ദു​കം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 12.8 ശ​ത​മാ​ന​മാ​യാ​ണ്​​ ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. 2021ൽ 156 ​വി​മാ​ന​ങ്ങ​ളാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​വ​ർ​ഷ​മി​ത്​ 176 എ​ണ്ണ​മാ​യി. യാ​ത്ര​ക്കാ​രു​​ടെ എ​ണ്ണ​ത്തി​ൽ 26.2 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യും വ​ന്ന​താ​യി ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight services..Covid
News Summary - Let's fly, let's fly again .
Next Story