ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലെറ്റ്സ് കണക്റ്റ്’ ടെക് ഫെസ്റ്റിവലിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ഈ വർഷത്തെ ഏറ്റവും വലിയ സാങ്കേതിക പ്രമോഷനായ ‘ലെറ്റ്സ് കണക്റ്റിന്’ ലുലു ഹൈപ്പർമാർക്കറ്റിൽ തുടക്കം. പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, സ്മാർട്ട്‌ഫോണുകൾ, മൊബൈൽ ആക്‌സസറികൾ, ലാപ്‌ടോപ്പുകൾ, ഗാഡ്‌ജെറ്റുകൾ, ഡിജിറ്റൽ ഉൽപ്പന്നങ്ങൾ എന്നിവ മികച്ച ഓഫറിൽ ‘ലെറ്റ്സ് കണക്റ്റിൽ’ സ്വന്തമാക്കാം. ജൂൺ 25 ന് ആരംഭിച്ച പ്രമോഷൻ ജൂലൈ 10 വരെ തുടരും.
ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളായ ആപ്പിൾ, സാംസങ്, സോണി, പാനസോണിക് എന്നിവയുടെ ഉൽപ്പന്നങ്ങൾക്ക് അടക്കം പ്രത്യേക കിഴിവുകളും പ്രമോഷനുകളും ഫെസ്റ്റിന്റെ ഭാഗമാണ്. ഈ വർഷത്തെ ഫെസ്റ്റിന്റെ ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്നാണ് റോബോട്ടിക്സ് ആൻഡ് എ.ഐ വർക്ക്ഷോപ്പ് സോൺ. പരിചയസമ്പന്നരായ ഇൻസ്ട്രക്ടർമാർ നടത്തുന്ന റോബോട്ട് അസംബ്ലിംഗ്, പ്രദർശനങ്ങൾ എന്നിവ കാണാനും മനസിലാക്കാനും ഇത് അവസരം ഒരുക്കുന്നു.
വിദ്യാഭ്യാസപരമായ ഇടപെടലിനെ പിന്തുണക്കൽ, യുവതലമുറയിൽ സാങ്കേതികവിദ്യകളിൽ താൽപ്പര്യം പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ലുലുവിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് വർക്ക്ഷോപ്പ്. ലുലു ഹൈപ്പർമാർക്കറ്റ് അൽ റായിൽ നടന്ന ചടങ്ങിൽ ലുലുവിന്റെ മുതിർന്ന മാനേജ്‌മെന്റും ക്ഷണിക്കപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് ‘ലെറ്റ്സ് കണക്റ്റ്’ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

