‘ലെറ്റ്സ് കണക്ട്’ ലുലു ഹൈപ്പർ മാർക്കറ്റിൽ ടെക് ഫെസ്റ്റിവൽ
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘ലെറ്റ്സ് കണക്ട്’ ടെക് ഫെസ്റ്റിവൽ റോബോർട്ടുമായി സംവദിക്കുന്നു
കുവൈത്ത് സിറ്റി: നവീന ടെക്നോളജിയുടെയും ഉപകരണങ്ങളുടെയും വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലെറ്റ്സ് കണക്ട്’ ടെക് ഫെസ്റ്റിവലിന് തുടക്കം. കുവൈത്തിലുടനീളമുള്ള എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ജൂലൈ എട്ടുവരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ സ്മാർട്ട്ഫോണുകൾ, ഐ.ടി ഗാഡ്ജെറ്റുകൾ, ആക്സസറികൾ എന്നിവയുടെ വ്യത്യസ്തവും വിപുലവുമായ കലക്ഷൻ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള സാങ്കേതിക പ്രേമികൾക്കുമായി രൂപകൽപന, ഫെസ്റ്റിവലിൽ ഏറ്റവും പുതിയ എ.ഐ ഉപകരണങ്ങൾ മുതൽ ഗെയിമിങ് ഗിയർ വരെയുള്ളവ ഉപഭോക്താക്കൾക്ക് പരിചയപ്പെടുകയും മിതമായ വിലയിൽ സ്വന്തമാക്കുകയും ചെയ്യാം.
പ്രമോഷൻ ലുലു ഖുറൈൻ ഔട്ട്ലെറ്റിൽ ജനപ്രിയ ടെക് വ്ലോഗർമാരും ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ചേർന്നു നിർവഹിച്ചു. ദൈനംദിന ജീവിതത്തിൽ എ.ഐ സംയോജനം പ്രകടമാക്കുന്ന സംവേദനാത്മക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹോം ഫെസ്റ്റിവലിലെ ശ്രദ്ധേയമായ ആകർഷണമാണ്. ഇവിടെ മൊബൈൽ ഫോൺ, എയർ കണ്ടീഷണർ, റഫ്രിജറേറ്റ്, വാഷിങ് മെഷീൻ, വാക്വം ക്ലീനർ, സുരക്ഷ കാമറ, സ്മാർട്ട് വാച്ച്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങളിലൂടെ സന്ദർശകർക്ക് തത്സമയ സ്മാർട്ട് കണക്ടിവിറ്റി പരിശോധിക്കാൻ കഴിയും.
സന്ദർശകർക്കായി വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ലുലു കണക്ട് ഉപയോഗിച്ച് ഫോട്ടോ എടുത്ത് എ.ഐ ഉപയോഗിച്ച് രൂപാന്തരപ്പെടുത്തി #Aivithlulukw എന്ന ഹാഷ്ടാഗോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് എ.ഐ ജനറേറ്റഡ് ഇമേജ് മത്സരത്തിൽ പങ്കെടുക്കാം. ഡിജിറ്റൽ ഡ്രോയിങ് മത്സരത്തിൽ പങ്കെടുത്ത് കലാമികവും തെളിയിക്കാം. ഗെയിമിങ ആരാധകർക്ക് പബ്ജി ഗെയിമിങ് ചലഞ്ചിൽ തത്സമയം മത്സരിക്കാനും സമാനം നേടാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

