Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആഘോഷിക്കാം നല്ലോണം

ആഘോഷിക്കാം നല്ലോണം

text_fields
bookmark_border
ആഘോഷിക്കാം നല്ലോണം
cancel

കുവൈത്ത് സിറ്റി: മലയാളികളുടെ മനസ്സിൽ പൂവിളികളുയർത്തി ഇന്ന്​ തിരുവോണം. കുവൈത്തിൽ തൊഴിൽ ദിവസത്തിലാണ് തിരുവോണം വന്നെത്തുന്നത് എന്നതിനാൽ ഇന്ന് ചെറിയ സദ്യ ഒരുക്കിയും ബന്ധുക്കൾക്കും സ​ുഹൃത്തുക്കൾക്കും ഓണാശംസകൾ നേർന്നും നടോർമകളിൽ മുഴുകിയുമാകും മലയാളി പ്രവാസിയുടെ ഓണം.

ഇനിയുള്ള വെള്ളി,ശനി ദിവസങ്ങളിലാകും പ്രവാസികൾക്ക് ഓണാഘോഷങ്ങൾ. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഓണാഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. ആഘോഷഭാഗമായി നിരവധി പരിപാടികളാണ്​ കുവൈത്തി മലയാളികൾ ഒരുക്കിയിരിക്കുന്നത്​. ആഘോഷങ്ങൾ വർണാഭമാക്കാൻ പ്രവാസികൾ സജീവമായി രംഗത്തുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമെല്ലാം മലയാളികളുടെ തിരക്കായിരുന്നു. ഓണവിഭവങ്ങൾ ഒരുക്കാനുള്ള പച്ചക്കറികളും പായസ ചേരുവകളുമെല്ലാം വൻതോതിലാണ്​ വിറ്റഴിഞ്ഞത്​. മലയാളികൾ നടത്തുന്ന ​റെസ്​റ്റോറൻറുകളും മറ്റും ഓണസദ്യയും വിവിധതരം പായസങ്ങളും വിൽപ്പനക്കുണ്ട്. ഓസദ്യക്ക്​ പ്രത്യേക പാക്കേജുകൾ ഒരുക്കിയ റെസ്​റ്റോറൻറുകളുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamcelebrategulfKuwait
News Summary - Let's celebrate, nallonam
Next Story