Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ‘എ​ജുക​ഫേ’: പുതുവഴികളിലേക്ക്​ മുന്നേറാം;

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്   ‘എ​ജുക​ഫേ’:  പുതുവഴികളിലേക്ക്​ മുന്നേറാം;
cancel

കു​വൈ​ത്ത് സി​റ്റി: പു​തു​കാ​ല​ത്തി​ന്‍റെ പു​തു​വ​ഴി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ ‘ഗ​ൾ​ഫ് മാ​ധ്യ​മം എ​ജു​ക​ഫേ’​ക്ക് വെ​ള്ളി​യാ​ഴ്ച കു​വൈ​ത്തി​ൽ തു​ട​ക്ക​മാ​കും. അ​ബ്ബാ​സി​യ ആ​സ്‍പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​​ളി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​യാ​യി ന​ട​ക്കു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ‘​എ​ജു​ക​ഫേ’​യി​ൽ വി​ജ്ഞാ​ന​ത്തി​ന്റെ​യും ക​രി​യ​ർ മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യും അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​​ങ്കെ​ടു​ക്കു​ന്ന എ​ജു​ക​ഫേ​യി​ൽ വി​ദ്യ​ഭ്യാ​സ-​ക​രി​യ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, പ്ര​​മു​​ഖ​​രു​ടെ ക്ലാ​സു​ക​ൾ, പ​രീ​ക്ഷ​യെ വി​ജ​യ​ക​ര​മാ​യി നേ​രി​ടാ​നു​ള്ള ടി​പ്സു​ക​ൾ, അ​ഭി​രു​ചി തി​രി​ച്ച​റി​യാ​നു​ള്ള പ്ര​ത്യേ​ക ടെ​സ്റ്റ്, മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സു​ക​ൾ, ഉ​ന്ന​ത വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യ കൗ​ൺ​സ​ലി​ങ്, ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്ക​ൽ, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും യൂ​നി​വേ​ഴ്​​സി​റ്റി​ക​ൾ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, കോ​ള​ജു​ക​ൾ തു​ട​ങ്ങി ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ രം​ഗ​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഗ​വേ​ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്കെ​ല്ലാം പ​ഠ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ യൂ​നി​വേ​ഴ്​​സി​റ്റി പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന്​ നേ​രി​ട്ട്​ മ​ന​സ്സി​ലാ​ക്കാം. വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച ആ​ശ​യ​ങ്ങ​ൾ​ക്ക്​ മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ അ​ബ്​​ദു​ൽ ക​ലാം ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡും സ​മ്മാ​നി​ക്കും.

തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​ര​വും ഗാ​യി​ക​യും ട്രെ​യി​ന​റു​മാ​യ മ​മ്ത മോ​ഹ​ൻ​ദാ​സ്, പ്ര​മു​ഖ മ​നഃ​ശാ​സ്ത്ര​ജ്ഞ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ആ​ര​തി സി ​രാ​ജ​ര​ത്നം, മെ​ന്റ​ലി​സ്‌​റ്റും മൈ​ൻ​ഡ് അ​ന​ലി​സ്റ്റു​മാ​യ മെ​ന്റ​ലി​സ്റ്റ് ആ​ദി, പ​ബ്ലി​ക് സ്പീ​ക്ക​റും മോ​ട്ടി​വേ​റ്റ​റു​മാ​യ ഡോ. ​മാ​ണി പോ​ൾ, ബ​യോ​ഹാ​ക്ക​റും വെ​ൽ​ന​സ് കോ​ച്ചു​മാ​യ മ​ഹ​റൂ​ഫ്.​ സി.​എ എ​ന്നി​വ​ർ ‘എ​ജു ക​ഫേ’​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യും ര​ക്ഷി​താ​ക്ക​ളു​മാ​യും സം​വ​ദി​ക്കും. പ​രീ​ക്ഷ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നു​ള്ള ടി​പ്സു​മാ​യി ഫ​ർ​ഹാ​ൻ, റോ​ഷ​ൻ പോ​ൾ എ​ന്നി​വ​രും ക​ളി​യും കാ​ര്യ​വു​മാ​യി രാ​ജ് ക​ലേ​ഷും ‘എ​ജു ക​ഫേ’​യി​ൽ ഉ​ണ്ടാ​കും. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യും ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യു​മാ​ണ്‘​എ​ജു​ക​ഫേ’. ര​ണ്ടു ദി​വ​സ​ത്തെ മേ​ള​യി​ൽ ര​​ജി​​സ്ട്രേ​​ഷ​​നും പ്ര​​വേ​​ശ​​ന​​വും സൗ​​ജ​​ന്യ​​മാ​​ണ്. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കും ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കും https://www.myeducafe.com/registration.php?url=Educafe-kuwait-9_16 ലിങ്ക് വഴി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത്​ പ​​ങ്കെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcityeducafe 2024
News Summary - Let's advance to new ways; 'Educafe' started today
Next Story