അവൾ അംഗീകരിക്കപ്പെടട്ടെ ...!
text_fieldsഷംല ഷക്കീൽ
മംഗഫ്
പ്രചോദനമായിക്കൊണ്ടുതന്നെയാണ് ചരിത്രത്തിലുടനീളം സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കപ്പെട്ടിട്ടുള്ളത്. നിരന്തരമായ ഈ പോരാട്ടത്തെ നമുക്കൊന്നിച്ച് അംഗീകരിക്കാം. അനന്യമായ ഇച്ഛാശക്തിയോടെ പിന്നിൽനിന്ന് വിജയം കൊയ്തവളല്ല ഇന്ന് സ്ത്രീകൾ. സ്വാധീനമുള്ളവളും ശക്തയും ശാക്തീകരിക്കാനും മുന്നിൽ നിന്ന് നയിക്കാനും പ്രാപ്തിയുണ്ടെന്ന് തെളിയിച്ചവളാണ്. ഈ അന്താരാഷ്ട്ര വനിത ദിനത്തിൽ സമൂഹം അത് തിരിച്ചറിയണം.
ഇന്ന് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നേട്ടങ്ങൾ ആദരിക്കപ്പെടുമ്പോൾ അത് നാളെയെ രൂപപ്പെടുത്തുന്നതിൽ അവളുടെ പങ്ക് അനിഷേധ്യമാംവിധം അടിവരയിട്ടുറപ്പിക്കൽ കൂടിയാണ്.
സമൂഹപുരോഗതിക്ക് വേണ്ടി വ്യക്തികൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഇടങ്ങൾ സൃഷ്ടിക്കുന്നിടത്ത് ലിംഗഭേദമോ വംശമോ മതമോ കടന്നുകൂടില്ല. യഥാർഥ അംഗീകാരം അതിനൊക്കെ അതീതമാണ്. എല്ലാവരും വിലമതിക്കപ്പെടുന്നുവെന്നും തന്റേതായ സംഭാവനകൾ സമൂഹ നന്മയ്ക്ക് നൽകാൻ കഴിയുന്ന ഇടത്തിലാണ് നമ്മളോരോരുത്തരും എന്ന തിരിച്ചറിവ് ഉണ്ടാകുന്നിടത്ത് ഒന്നിനെയും ഒഴിവാക്കാൻ നമുക്ക് പറ്റില്ലല്ലോ.
2024 ലെ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുകയും ‘ഇൻസ്പയർ ഇൻക്ലൂഷൻ’ എന്ന പ്രമേയത്തെ കുറിച്ച് ചിന്തിക്കുകയും ചെയ്യുമ്പോൾ, എല്ലാ സ്ത്രീകളെയും ശാക്തീകരിക്കുകയും വിലമതിക്കുകയും ഉൾപ്പെടുത്തുകയും ചെയ്യുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് വീണ്ടും ഉറപ്പിക്കാം.
തടസ്സങ്ങൾ തകർക്കുന്നതിനും വൈവിധ്യം വളർത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ വരും തലമുറകൾക്കായി കൂടുതൽ സമത്വവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കാൻ കഴിയും. നല്ലൊരു നാളെയുടെ ശിൽപിയാകാൻ പ്രചോദനവും അംഗീകാരവും പരസ്പര പൂരകങ്ങളാക്കി നമുക്ക് മുന്നേറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

