ലെജന്റ്സ് കപ്പ് ഫുട്ബാൾ: ഫഹാഹീൽ അറഫ എഫ്.സി ജേതാക്കൾ
text_fieldsലെജൻറ്സ് കപ്പ് ഫുട്ബാൾ ജേതാക്കളായ ഫഹാഹീൽ അറഫ എഫ്.സി ടീം
കുവൈത്ത് സിറ്റി: സോക്കർ കേരള സംഘടിപ്പിച്ച ശിഫ അൽജസീറ ലെജൻറ്സ് കപ്പ് ഫസ്റ്റ് എഡിഷൻ (മാസ്റ്റേഴ്സ്)ടൂർണമെന്റിൽ ഫഹാഹീൽ അറഫ എഫ്.സി ചാമ്പ്യന്മാരായി. ആവേശകരമായ മത്സരത്തിൽ ബിഗ് ബോയ്സ് എഫ്.സിയെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അറഫയുടെ കിരീടനേട്ടം.
കുവൈത്തിലെ 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഐ.എസ്.എഫ്.സി മൂന്നാം സ്ഥാനം നേടി. മിശ്രിഫിൽ നടന്ന മത്സരങ്ങൾ കാണാനും നിരവധി പേരെത്തി. മത്സരങ്ങൾക്ക് സോക്കർ പ്രസിഡന്റ് ബിജു ജോണി, വൈസ് പ്രസിഡന്റ് മജീദ്, സെക്രട്ടറി സോബി, ജിജോ, അനീഷ്, സക്കീർ, മനോജ്, ജോർജ്, യഹിയ, ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വിജയികൾക്കുള്ള ട്രോഫികൾ കെഫാക്ക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി കൈമാറി. വൈസ് പ്രസിഡന്റ് റോബർട്ട്, സ്പോട്ടി ഏഷ്യ അക്കാദമി ഡയറക്ടർ വി.എസ്. നജീബ്, ഏഷ്യ പസഫിക് മാസ്റ്റേഴ്സ് ഇന്ത്യൻ ടീം പ്ലയെർ ജോസഫ് സ്റ്റാലിൻ, അഹമ്മദ് കല്ലായി എന്നിവർ പങ്കെടുത്തു. ഏഷ്യ പസഫിക് മാസ്റ്റേഴ്സ് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച ജോസഫ് സ്റ്റാലിനെ സോക്കർ കേരള മെന്റർ സാജൻ ആദരിച്ചു.

