Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​സ്ഥി​ര...

സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് ഇ​ട​തു​പ​ക്ഷം വി​ജ​യി​ക്ക​ണം –കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻ

text_fields
bookmark_border
സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് ഇ​ട​തു​പ​ക്ഷം വി​ജ​യി​ക്ക​ണം –കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻ
cancel
camera_alt

ഇ​ട​ത്​ അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​​ൺ​വെ​ൻ​ഷ​നി​ൽ സി.​കെ. നൗ​ഷാ​ദ്​

സം​സാ​രി​ക്കു​ന്നു

സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് ഇ​ട​തു​പ​ക്ഷം വി​ജ​യി​ക്ക​ണം –കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻകു​വൈ​ത്ത്​ സി​റ്റി: കേ​ര​ള​ത്തി​െൻറ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​നാ​യി കു​വൈ​ത്തി​ലെ ഇ​ട​ത് അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍‌​ലൈ​നാ​യാ​ണ് ‌പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ക്കാ​ലം ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കോ​വി​ഡ് സൃ​ഷ്‌​ടി​ച്ച പ്ര​തി​സ​ന്ധി​യി​ൽ പ​ക​ച്ചു​നി​ൽ​ക്കാ​തെ ഇ​ന്ത്യ​യി​ൽ മ​റ്റൊ​രു സം​സ്ഥാ​ന​വും ന​ട​ത്താ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​മ​സ്ത മേ​ഖ​ല​യി​ലും സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ​ത്. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കേ​ണ്ട​ത് നാം ​ഓ​രോ​രു​ത്ത​രു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.ഇ​ട​ത് നേ​താ​ക്ക​ളാ​യ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ (സി.​പി.​ഐ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ അം​ഗം), റോ​ഷി അ​ഗ​സ്​​റ്റി​ൻ എം.​എ​ൽ.​എ (കേ​ര​ള കോ​ൺ​ഗ്ര​സ്​ എം), ​എ​ൻ.​കെ. അ​ബ്​​ദു​ൽ അ​സീ​സ് (​െഎ.​എ​ൻ.​എ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം), ഷേ​യ്ക് പി. ​ഹാ​രി​സ് (എ​ൽ.​ജെ.​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ര​ള​ത്തി​െൻറ വി​ക​സ​ന​ത്തി​ന്‌ ഈ ​സ​ര്‍ക്കാ​റിെൻറ ഭ​ര​ണ​തു​ട​ര്‍ച്ച അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും നേ​താ​ക്ക​ൾ പ്ര​വാ​സി സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ക​ല കു​വൈ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ശ്രീം​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ, ഐ.​എം.​സി.​സി പ്ര​തി​നി​ധി സ​ത്താ​ർ കു​ന്നി​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ്​ (എം) ​പ്ര​തി​നി​ധി സു​ബി​ൻ അ​റ​ക്ക​ൽ, ജ​ന​ത ക​ൾ​ച്ച​റ​ൽ സെൻറ​ർ പ്ര​തി​നി​ധി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. സി.​കെ. നൗ​ഷാ​ദ് ക​ൺ​വീ​ന​റും ശ്രീം​ലാ​ൽ ചെ​യ​ർ​മാ​നു​മാ​യു​ള്ള 101 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യും 14 ജി​ല്ല ക​മ്മി​റ്റി​യും രൂ​പ​വ​ത്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story