പ്രധാനമന്ത്രിയെ ടെലിഫോണിൽ വിളിച്ചു; ഭീകരാക്രമണ ഗൂഢാലോചനയെ അപലപിച്ചു ലെബനാൻ
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: കുവൈത്ത് ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ഗൂഢാലോചനയെ ശക്തമായി അപലപിക്കുന്നതായി ലെബനീസ് പ്രധാനമന്ത്രി ഡോ. നവാഫ് സലാം.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിനെ ടെലിഫോണിൽ വിളിച്ച ഡോ. നവാഫ് സലാം കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതിനുള്ള ഗൂഢാലോചനകൾ തടയുന്നതിനുള്ള എല്ലാ നടപടികളെയും പിന്തുണച്ചു. കുവൈത്തുമായുള്ള ലെബനാന്റെ അചഞ്ചലമായ ഐക്യദാർഢ്യവും അറിയിച്ചു.
ലെബനൻ പ്രദേശങ്ങൾക്കെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന തുടർച്ചയായ നിയമലംഘനങ്ങളെയും ആക്രമണങ്ങളെയും കുവൈത്ത് ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും, യു.എൻ രക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ചൂണ്ടികാട്ടി.
ലെബനന്റെ സുരക്ഷ, സ്ഥിരത, പ്രദേശിക പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിൽ കുവൈത്തിന്റെ ഉറച്ച പിന്തുണ പ്രധാനമന്ത്രി അറിയിച്ചു. ലെബനാൻ പ്രധാനമന്ത്രിയുടെ തത്ത്വപരമായ നിലപാടിനും കുവൈത്തിന്റെ സുരക്ഷപ്രധാനമന്ത്രിയെ ടെലിഫോണിൽ വിളിച്ചുക്കും പ്രാദേശിക സമഗ്രതക്കും ലെബനാൻ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്കും പ്രധാനമന്ത്രി അഗാധമായ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

