ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് ലബനീസ് പ്രധാനമന്ത്രിയുടെ ആശംസ
text_fieldsലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി
കുവൈത്ത് സിറ്റി: പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റ ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുടെ ആശംസ. ശൈഖ് അഹ്മദിനെ ഫോണിൽ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ശൈഖ് അഹമ്മദിനും സർക്കാറിനും ലബനീസ് പ്രധാനമന്ത്രി എല്ലാ വിജയങ്ങളും നേർന്നു.
ആശംസകൾക്ക് നന്ദിപറഞ്ഞ പ്രധാനമന്ത്രി ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധത്തെ സൂചിപ്പിച്ചു. ലബനാന് കൂടുതൽ സ്ഥിരതയും പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു. അറബ് പാർലമെന്റ് സ്പീക്കർ അദെൽ അൽ അസൂമിയും പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് ആശംസ നേർന്നു. മന്ത്രിസഭാ അംഗങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.Lebanese Prime Minister congratulates Kuwait Prime Minister

