Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലബനാൻ ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രി അഹമ്മദ് അൽ ഹജ്ജാർ കുവൈത്തിൽ

text_fields
bookmark_border
ലബനാൻ ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രി അഹമ്മദ് അൽ ഹജ്ജാർ കുവൈത്തിൽ
cancel
camera_alt

ലബനാൻ ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രി അഹമ്മദ് അൽ ഹജ്ജാറിനെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് സ്വീകരിക്കുന്നു

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ലബനാൻ ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രി അഹമ്മദ് അൽ ഹജ്ജാർ കുവൈത്തിലെത്തി. കുവൈത്തും ലബനാനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കൽ, പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തൽ, സുരക്ഷാ സഹകരണം വർധിപ്പിക്കൽ എന്നിവയടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന ഉഭയകക്ഷി യോഗങ്ങൾ സന്ദർശനത്തിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, അഹമ്മദ് അൽ ഹജ്ജാറിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.

കുവൈത്തും ലബനാനും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെയും വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സുരക്ഷാ മേഖലയിൽ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെയും നേതാക്കൾ സൂചിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lebanese Minister of Interior and Municipality Ahmed Al-Hajjar in Kuwait
Next Story