Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷാ ന​ട​പ​ടി​ക​ൾ...

സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി നേ​തൃ​ത്വം

text_fields
bookmark_border
സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി നേ​തൃ​ത്വം
cancel
camera_alt

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ​ന്ദ​ർ​ശ​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ​ന്ദ​ർ​ശി​ച്ചു. പ്ര​തി​രോ​ധ മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല അ​ലി അ​ബ്ദു​ല്ല അ​ൽ സാ​ലിം അ​സ്സ​ബാ​ഹും ക​ര​സേ​നാ മേ​ധാ​വി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഖാ​ലി​ദ് ദ​രാ​ജ് സാ​ദ് അ​ൽ ശു​റൈ​യാ​നും ചേ​ർ​ന്ന് ഇ​രു​വ​രെ​യും സ്വീ​ക​രി​ച്ചു.

സാ​യു​ധ സേ​ന സു​പ്രീം ക​മാ​ൻ​ഡ​റാ​യ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​ശം​സ​ക​ൾ കി​രീ​ടാ​വ​കാ​ശി അ​റി​യി​ച്ചു.

മേ​ഖ​ല​യി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നി​ർ​ണാ​യ​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള സ​ന്ന​ദ്ധ​ത നി​ല​നി​ർ​ത്തു​ന്ന​തി​ൽ മ​ന്ത്രാ​ല​യം ന​ട​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. കു​വൈ​ത്തി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ൽ സാ​യു​ധ സേ​ന ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഏ​റ്റ​വും പു​തി​യ ഓ​പ​റേ​ഷ​ൻ ഫീ​ൽ​ഡ് റി​പ്പോ​ർ​ട്ടു​ക​ളെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ​ഥ​ർ വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ത്തി​ന്റെ വ്യോ​മാ​തി​ർ​ത്തി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ദേ​ശീ​യ സ്ഥി​ര​ത ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ന​ട​പ്പി​ലാ​ക്കി​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും വി​ശ​ദീ​ക​രി​ച്ചു. കു​വൈ​ത്ത് സാ​യു​ധ സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ ആ​ത്മാ​ർ​ഥ പ​രി​ശ്ര​മ​ങ്ങ​ളെ​യും ത്യാ​ഗ​ങ്ങ​ളെ​യും കി​രീ​ടാ​വ​കാ​ശി പ്ര​ശം​സി​ച്ചു.

രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ലും സു​പ്ര​ധാ​ന വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും കാ​ണി​ച്ച ജാ​ഗ്ര​ത​യെ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Leadership values ​​safety measures
Next Story