Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാഷനൽ ഗാർഡ് അംഗങ്ങളെ...

നാഷനൽ ഗാർഡ് അംഗങ്ങളെ അഭിനന്ദിച്ചു നേതൃത്വം

text_fields
bookmark_border
നാഷനൽ ഗാർഡ് അംഗങ്ങളെ അഭിനന്ദിച്ചു നേതൃത്വം
cancel
camera_alt

നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ സ്റ്റാഫ് ഹമദ് അൽ ബർജാസ് നാഷനൽ ഗാർഡ് അംഗങ്ങൾകൊപ്പം

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ സ്റ്റാഫ് ഹമദ് അൽ ബർജാസ് നാഷണൽ ഗാർഡിന് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിട്ടുള്ള സ്ഥലത്ത് പരിശോധനാ സന്ദർശനം നടത്തി.

രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഗാർഡിന്റെ കഴിവ് ശക്തിപ്പെടുത്തുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ഉയർന്ന തലത്തിലുള്ള സന്നദ്ധതയും ജാഗ്രതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ലെഫ്റ്റനന്റ് ജനറൽ അൽ ബർജാസ് സന്ദർശനത്തിൽ സൂചിപ്പിച്ചു.

നാഷണൽ ഗാർഡ് അംഗങ്ങൾ നിർവ്വഹിക്കുന്ന സുപ്രധാനമായ ചുമതലകളിൽ അഭിമാനം പ്രകടിപ്പിച്ച അൽ ബർജാസ് ഉദ്യോഗസ്ഥർക്ക് നാഷണൽ ഗാർഡ് നേതൃത്വത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. വിവിധ മേഖലകളിലെ അവരുടെ ആത്മാർത്ഥമായ ശ്രമങ്ങളെയും ദേശീയ കടമകൾ നിർവഹിക്കുന്നതിനുള്ള ഉയർന്ന മനോവീര്യം, സമർപ്പണം, പ്രതിബദ്ധത എന്നിവയെ പ്രശംസിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Leadership congratulates National Guard members
Next Story