കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ലീഡേഴ്സ് ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി നേതൃത്വത്തിൽ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ലീഡേഴ്സ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. 'പൾസ്' എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി മംഗഫ്, അബ്ബാസിയ, സാൽമിയ എന്നീ മൂന്നു ഏരിയകളിൽ നടന്ന ക്യാമ്പിൽ ഏഴു മേഖലകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 200ഓളം പ്രതിനിധികൾ പങ്കെടുത്തു.
കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ, പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ,സെക്രട്ടറിയേറ്റ് അംഗം ശിഹാബ് മാസ്റ്റർ നീലഗിരി, സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് തുടങ്ങിയവർ വിവിധ സെഷനുകളിൽ വിഷയങ്ങൾ അവതരിപ്പിച്ചു.കേന്ദ്ര നേതാക്കളായ ഉസ്മാൻ ദാരിമി അടിവാരം, മുസ്തഫ ദാരിമി, ഇ.എസ്. അബ്ദുൽ റഹ്മാൻ ഹാജി, ഇസ്മായിൽ ഹുദവി, അബ്ദുൽ ലത്തീഫ് എടയൂർ, മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുൽ ഹകീം മുസ്ലിയാർ, അബ്ദുൽ ഹമീദ് അൻവരി, സിറാജ് എരഞ്ഞിക്കൽ, അബുൽ സലാം പെരുവള്ളൂർ, അബ്ദുൽ മുനീർ പെരുമുഖം, ഹസ്സൻ തഖ്വ, അബ്ദുൽ റസാഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

