Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോയേഴ്സ് ഫോറം ഭാരവാഹികൾ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ലോയേഴ്സ് ഫോറം ഭാരവാഹികൾ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഇന്ത്യൻ ലോയേഴ്സ് ഫോറം പ്രതിനിധികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചപ്പോൾ 

കുവൈത്ത്​ സിറ്റി: ഇന്ത്യൻ ലോയേഴ്സ് ഫോറം പ്രതിനിധികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്​ ലോയേഴ്സ് നൽകിവരുന്ന സൗജന്യ നിയമ സഹായത്തെക്കുറിച്ച്​ വിവരിച്ചു.സംഘടനയുടെ പ്രവർത്തനങ്ങൾ ജനറൽ സെക്രട്ടറി അഡ്വ. സുരേഷ് പുളിക്കൽ വിശദീകരിച്ചു. ഫോറത്തിലേക്ക്​ വരുന്ന ആളുകളുടെ പരാതികൾ ജനറൽ കൺവീനർ അഡ്വ. മുഹമ്മദ് ബഷീർ അംബാസഡറെ ബോധ്യപ്പെടുത്തി.

പ്രവാസി സമൂഹം അനുഭവിക്കുന്ന വിവിധ പ്രയാസങ്ങൾ, അഡ്വ. ജോൺ തോമസ്, അഡ്വ. ഷിബിൻ ജോസ്, അഡ്വ. ലാൽജി ജോർജ്, അഡ്വ. പ്രിയ ഹരിദാസ്, അഡ്വ. മിനി ശിവദാസ്, അഡ്വ. ജെറാൾ ജോസ്, അഡ്വ. ശിവദാസ്, അഡ്വ. ജംഷാദ്, അഡ്വ. ജസീന ബഷീർ എന്നിവർ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. കൂടുതൽ അഭിഭാഷകരെ ഉൾപ്പെടുത്തി എംബസി ലീഗൽ പാനൽ വിപുലപ്പെടുത്താനും, എംബസിയിൽ ലോയേഴ്സ് ഫോറം മെംബർമാരുടെ സേവനം നേരിട്ട് നൽകാനുള്ള സംവിധാനം ഉണ്ടാക്കാനുമുള്ള തീരുമാനം ഫോറം ഏറ്റെടുക്കാൻ തയാറാണെന്ന്​ ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story