നിയമലംഘകർ പിടിയിൽ; അഹ്മദി ഗവർണറേറ്റിൽ സുരക്ഷ പരിശോധന
text_fieldsകുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകരെ പിടികൂടുന്നതിനും, പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ തടയുന്നതിന്റേയും ഭാഗമായി രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധന തുടരുന്നു.
അഹ്മദി ഗവർണറേറ്റ് സുരക്ഷ ഡയറക്ടറേറ്റ് നിരവധി മേഖലകളിൽ വിപുലമായ സുരക്ഷ പരിശോധന നടത്തി. പരിശോധനയിൽ 97 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ടു ചെയ്തു. അനധികൃത തെരുവ് കച്ചവടക്കാർ പിടിയിലായി. രേഖകളില്ലാത്ത എട്ട് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
ഭിക്ഷാടനത്തിന് ഒരു കേസ് രജിസ്റ്റർ ചെയ്തതായും, താമസാനുമതി കാലാവധി കഴിഞ്ഞ രണ്ട് വ്യക്തികളെ കസ്റ്റഡിയിലെടുത്തതായും, ഒളിച്ചോടിയവരും താമസാനുമതി കാലാവധി കഴിഞ്ഞവരും ഉൾപ്പെടുന്ന എട്ടു പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച്, നിയമവിരുദ്ധവും ലൈസൻസില്ലാത്തതുമായ മൂന്ന് സൈറ്റുകൾ പൊളിച്ചുമാറ്റി.
സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിനും, പൊതു ക്രമം നിലനിർത്തുന്നതിനും രാജ്യത്തുടനീളം സുരക്ഷ നടപടികൾ ശക്തിപ്പെടുത്തുമെന്നും നിയമ ലംഘകരെ പിടികൂടുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

