നിയമലംഘനം: 68 പ്രവാസികൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: താമസനിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ചതിന് 68 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തു.
കസ്റ്റഡിയിലെടുത്ത വ്യക്തികൾ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ജലീബ് അൽ ഷുയൂഖ്, ഫർവാനിയ എന്നിവിടങ്ങളിൽനിന്നാണ് ഇവർ പിടിയിലായത്. ഇവരുടെ കേസുകൾ ഉചിതമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
റാഖ മേഖലയിൽ നടന്ന പരിശോധനയിൽ അറബ് പൗരനായ ഒരു യാചകനെയും സുരക്ഷാസേന പിടികൂടി. റെസിഡൻസി ലംഘനങ്ങൾക്കും ഭിക്ഷാടന പ്രവർത്തനങ്ങൾക്കുമെതിരെ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ നിയമങ്ങൾ ഉയർത്തിപ്പിടിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് നടപടി. സുരക്ഷിതമായ അന്തരീക്ഷം നിലനിർത്താൻ സഹായിക്കുന്നതിന് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും താമസക്കാരെയും സന്ദർശകരെയും അധികൃതർ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

