അ​മി​ത വി​ല : വാ​ണി​ജ്യ വ​കു​പ്പ്​ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി

  • ക​ബ്​​ദി​ലും അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു

12:30 PM
13/10/2019
ഫ​ഹാ​ഹീ​ലി​ൽ​ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പു ന​ട​ത്തി​യ പ​രി​ശോ​ധ​ന
കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ല്‍ കേ​ന്ദ്രീ​ക​രി​ച്ച്​ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ഫ​ഹാ​ഹീ​ലി​ലെ മാ​ര്‍ക്ക​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സം​ഘം പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ബ്​​ദി​ലും അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​തെ​ന്നു വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മാ​ര്‍ക്ക​റ്റു​ക​ളി​ലെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ക്കും മ​റ്റു പ​ല​യി​നം ച​ര​ക്കു​ക​ള്‍ക്കും അ​ധി​ക​വി​ല ഈ​ടാ​ക്കു​ന്ന​താ​ണ് വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. ഇ​തി​നു​പു​റ​മെ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍ത്തി​ച്ചു​പോ​രു​ന്ന ക​ട​ക​ള്‍ക്കും ക​ബ്​​ദി​ലെ വെ​യ​ര്‍ഹൗ​സി​നും പി​ഴ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Loading...
COMMENTS