നിയമം എല്ലാവർക്കും ബാധകം -ആഭ്യന്തര മന്ത്രി
text_fieldsശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും പ്രാദേശിക അഖണ്ഡതയും നിലനിർത്താൻ നിയമം എല്ലാവർക്കും ബാധകമാക്കുമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്. ആളുകളുടെ സ്ഥാനം എന്തായാലും ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ മന്ത്രി കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം ഇ-സേവനങ്ങൾ വികസിപ്പിക്കാനും ഡിജിറ്റൽ പരിവർത്തനം നടത്താനും ലക്ഷ്യമിടുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി. പൗരന്മാർക്ക് മികച്ച സൗകര്യങ്ങൾ നൽകുകയും പൊതു ഫണ്ട് നിലനിർത്തുന്നതിനുള്ള തീരുമാനങ്ങളും നടപടികളും തുടരുക എന്നതുമാണ് ഇതുവഴി ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

