ടെക്സാസ് കുവൈത്ത് പ്രവർത്തനോദ്ഘാടനം
text_fieldsകുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി സംഘടനയായ ടെക്സാസ് കുവൈത്ത് ഈവർഷത്തെ പ്രവർത്തനോദ്ഘാടനം അബ്ബാസിയ ഇമ്പീരിയൽ ഹാളിൽ നടന്നു. പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഡോ. അനില ആൽബെർട്ട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.വൈ. ജോർജ് സ്വാഗതം പറഞ്ഞു. ട്രഷറർ കനകരാജ്, രക്ഷാധികാരി അരുൺ രാജഗോപാൽ, അഡ്വൈസറി ബോർഡ് അംഗം ജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സലിംരാജിന് ടെക്സാസ് കുവൈത്ത് യാത്രയയപ്പ് നൽകി. ടെക്സാസിന്റെ സ്നേഹോപഹാരം പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം സലീംരാജിന് കൈമാറി. ടെക്സാസ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി. എല്ലാ കലാകാരന്മാർക്കും ടെക്സാസിന്റെ സ്നേഹോപഹാരം നല്കി. പോഗ്രാം കൺവീനർ ബിജു പാലോട് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

