Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ത്തീ​ൻ ക​ത്തോ​ലി​ക്ക...

ല​ത്തീ​ൻ ക​ത്തോ​ലി​ക്ക കൂ​ട്ടാ​യ്മ സ​മു​ദാ​യ​ദി​ന സം​ഗ​മം

text_fields
bookmark_border
ല​ത്തീ​ൻ ക​ത്തോ​ലി​ക്ക കൂ​ട്ടാ​യ്മ സ​മു​ദാ​യ​ദി​ന സം​ഗ​മം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക കൂ​ട്ടാ​യ്മ ല​ത്തീ​ൻ സ​മു​ദാ​യ​ദി​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 4.45ന്​ ​വി​ശു​ദ്ധ ഡാ​നി​യേ​ൽ കം​ബോ​ണി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​പോ​ൾ വ​ലി​യ​വീ​ട്ടി​ലി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ദി​വ്യ​ബ​ലി ന​ട​ത്തി. തു​ട​ർ​ന്ന് യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്ന പൊ​തു​യോ​ഗ​ത്തി​ൽ അ​റു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ ജോ​യ​ൽ ഫെ​ർ​ണാ​ണ്ട​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റ​ൽ ഫാ. ​പീ​റ്റ​ർ പി. ​മാ​ത്യു ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണി ലൂ​യി​സ്, സ​ഹ​വി​കാ​രി​ക​ളാ​യ ഫാ. ​പോ​ൾ വ​ലി​യ​വീ​ട്ടി​ൽ, ഫാ. ​പ്ര​കാ​ശ് തോ​മ​സ്, ഇ​ട​വ​ക കൗ​ൺ​സി​ല​ർ​മാ​രാ​യ ബൈ​ജു ഡി​ക്രൂ​സ്, ജോ​ഷി മാ​നു​വ​ൽ, ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​രാ​ജേ​ഷ്, ജോ​ണി ആ​ൻ​റ​ണി, മി​നി മേ​രി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗോ​ഡ്സ​ൺ പെ​രേ​ര, റു​ഡോ​ൾ​ഫ് മി​രാ​ണ്ട, യേ​ശു​ദാ​സ് പോ​ൾ, ആ​ൻ​റ​ണി സാ​ബി​ൻ, ആ​ൻ​റ​ണി പെ​രേ​ര എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ജോ​ൺ മി​രാ​ണ്ട സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫു​ൾ​ജീ​ൻ ഫ്രാ​ൻ​സി​സ് ന​ന്ദി​യും പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി സ​മു​ദാ​യ​ദി​ന സം​ഗ​മം സ​മാ​പി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newslatheen catholica kootayma
News Summary - latheen catholica kootayma,kuwait,kuwait news
Next Story