Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകഴി​ഞ്ഞ മാസം കുവൈത്തിൽ...

കഴി​ഞ്ഞ മാസം കുവൈത്തിൽ മരിച്ചത്​ 125 ഇന്ത്യക്കാർ

text_fields
bookmark_border
കഴി​ഞ്ഞ മാസം കുവൈത്തിൽ മരിച്ചത്​ 125 ഇന്ത്യക്കാർ
cancel

​കു​വൈ​ത്ത്​ സി​റ്റി: ജൂ​ണി​ൽ കു​വൈ​ത്തി​ൽ 125 ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. മാ​ർ​ച്ച്​ മു​ത​ൽ 100ന്​ ​മേ​ൽ ഇ​ന്ത്യ​ക്കാ​ർ ഒാ​രോ മാ​സ​വും മ​രി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച്​ (100), ഏ​​പ്രി​ൽ (105), മേ​യ്​ (120) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​ര​ണം.

കോ​വി​ഡ്​ വ്യാ​പി​ക്കു​ന്ന​തി​ന്​ മു​മ്പു​ള്ള​തി​നെ അ​പേ​ക്ഷി​ച്ച്​ ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ്​ മ​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ 55, ഫെ​ബ്രു​വ​രി​യി​ൽ 56, മാ​ർ​ച്ചി​ൽ 43, ഏ​പ്രി​ൽ 38, മേ​യ്​ 59 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​ര​ണം. 2020 ജൂ​ൺ മു​ത​ലാ​ണ്​ മ​ര​ണ നി​ര​ക്ക്​ ഉ​യ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ 124 പേ​ർ മ​രി​ച്ചു. ജൂ​ലൈ​യി​ൽ റെ​ക്കോ​ഡ്​ മ​ര​ണ​മാ​യി​രു​ന്നു (288). ആ​ഗ​സ്​​റ്റ്​ (172), സെ​പ്​​റ്റം​ബ​ർ (137), ഒ​ക്​​ടോ​ബ​ർ (117), ന​വം​ബ​ർ (99), ഡി​സം​ബ​ർ (91) എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്ക്.

ഇൗ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ 101 പേ​രും ​ഫെ​ബ്രു​വ​രി​യി​ൽ 56 പേ​രും മ​രി​ച്ചു. കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ മാ​സ​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ്​ മ​ര​ണ നി​ര​ക്കും ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. കോ​വി​ഡ്​ ത​ന്നെ​യാ​ണ്​ മ​ര​ണ നി​ര​ക്ക്​ ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ ഇ​ത്​ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

ഇൗ ​മാ​സം പു​തി​യ കേ​സു​ക​ളും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്. മ​ഹാ​മാ​രി​ക്കെ​തി​രെ അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ങ്ങ​ളി​ൽ 375 ഇ​ന്ത്യ​ക്കാ​രാ​ണ്​ ജീ​വ​ൻ വെ​ടി​ഞ്ഞ​തെ​ങ്കി​ൽ ഇൗ ​വ​ർ​ഷം ജൂ​ൺ അ​വ​സാ​നം​വ​രെ 607 പേ​ർ മ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ അ​ഞ്ച്​ മാ​സ​ത്തി​ൽ 251 പേ​ർ മാ​ത്ര​മാ​യി​രു​ന്നു മ​രി​ച്ചി​രു​ന്ന​ത്.

അ​തി​നു​​ശേ​ഷ​മാ​ണ്​ കു​ത്ത​നെ ഉ​യ​ർ​ന്ന​ത്. ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. വാ​ക്​​സി​നേ​ഷ​ൻ സു​ഗ​മ​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ലും തൊ​ഴി​ൽ, ജീ​വി​തം എ​ന്നി​വ​ക്ക്​ ഉ​ണ്ടാ​കു​ന്ന ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ്​ കേ​സു​ക​ൾ ഉ​യ​ർ​ന്നു​​നി​ന്നി​ട്ടും ലോ​ക്​​ഡൗ​ൺ പോ​ലെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityIndia Newsdied in Kuwait
News Summary - Last month, 125 Indians died in Kuwait
Next Story