ലൈല സഖറിെൻറ നിര്യാണം ഫാറൂഖ് കോളജിന് കനത്ത നഷ്ടം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തി പൗരയായ ലൈല സഖറിെൻറ (72) വിയോഗം കോഴിക്കോട് ഫറോക്കിലെ ഫാറൂഖ് കോളജിന് തീരാനഷ്ടമാണ്. ഫാറൂഖ് കോളജിെൻറ പ്രധാന ഒാഡിറ്റോറിയം ഇവരുടെ പിതാവ് യൂസുഫ് സഖറിെൻറ പേരിലാണ് എന്നതുതന്നെ ബന്ധത്തിെൻറ ആഴത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ലൈല അഞ്ചാം ക്ലാസ്വരെ കോഴിക്കോെട്ട സെൻറ് ജോസഫ് സ്കൂളിലാണ് പഠിച്ചത്. ദീർഘകാലം കോഴിക്കോട് കച്ചവടം നടത്തിയിട്ടുള്ള യൂസുഫ് സഖറിന് കോഴിക്കോട്ടുകാരിയായ ഫാത്തിമയിലുണ്ടായ മകളാണ് ലൈല. കുവൈത്ത്- കോഴിക്കോട് വ്യാപാര ബന്ധത്തിെൻറ തുടക്കക്കാരിൽ ഒരാളാണ് യൂസുഖ് സഖർ. ഇദ്ദേഹം കോഴിക്കോട്ടുള്ള കാലം തൊട്ട് ഫാറൂഖ് കോളജിെൻറ അഭ്യുദയകാംക്ഷിയും സഹായിയുമാണ്. 15 വർഷം മുമ്പ് ഫാറൂഖ് കോളജ് മാനേജ്മെൻറ് പ്രതിനിധികളും പ്രിൻസിപ്പലും കുവൈത്തിലെത്തിയപ്പോൾ ലൈല സഖറിെൻറ വീട് സന്ദർശിച്ചു. ഉൗഷ്മളമായി സ്വീകരിച്ച ലൈല അന്ന് കോളജിനായി 27 ലക്ഷത്തിെൻറ സ്പോർട്സ് പവിലിയൻ പദ്ധതി ഏറ്റെടുക്കാനും തയാറായി.
2011ൽ ഇതിെൻറ നിർമാണം പൂർത്തിയായി. ലൈലയും മകൻ അബ്ദുല്ലയും പവിലിയെൻറ ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കാൻ ഫറോക്കിൽ എത്തി. പിതാവിെൻറ പേരിലുള്ള ഒാഡിറ്റോറിയം ജീർണാവസ്ഥയിൽ കണ്ട ഇവർ ഇത് നവീകരിക്കാമെന്ന് ഏറ്റു. 70 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും പൂർത്തിയാവുേമ്പാഴേക്ക് ഒരുകോടിയായി. ഇതിനുപുറമെ, നിർധനരായ വിദ്യാർഥികളുടെ പഠനത്തിനായുള്ള എജു സപ്പോർട്ട് സ്കീം എന്ന സ്കോളർഷിപ്പ് പദ്ധതിക്കായി മാസത്തിൽ 20,000 രൂപ 15 വർഷമായി മുടങ്ങാതെ നൽകി വരുന്നു. ലൈല സഖറിെൻറ നിര്യാണത്തിൽ ഫാറൂഖ് കോളജ് അലുമ്നി അസോസിയേഷനായ ഫോസ കുവൈത്ത് അനുശോചിച്ചു. ലൈല സഖറിെൻറ നിര്യാണം കോളജിന് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രസിഡൻറ് മുഹമ്മദ് റാഫി പറഞ്ഞു. മക്കൾ: അബ്ദുല്ല സഖർ, യൂസഫ് സഖർ. സഹോദരങ്ങൾ: യാക്കുബ് സഖർ, അഹമ്മദ് സഖർ, സയ്യിദ് അബ്ദുൽ ഹഖ്, സയ്യിദ് അബുൽ കലാം, സയ്യിദ് അലി, ആയിഷ സഖർ, ഫാത്തിമ സഖർ, മൂദി സഖർ, ഹിസ്സ സഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
