Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലേ​ബ​ർ...

ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ കാ​രു​ണ്യ ഹ​സ്ത​വു​മാ​യി ക​മ്യൂ​ണി​റ്റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ കാ​രു​ണ്യ ഹ​സ്ത​വു​മാ​യി ക​മ്യൂ​ണി​റ്റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt????????? ?????????????? ?????? ????????? ???????????? ???????????????? ?????? ????????????? ??????????????????????
സാ​ൽ​മി​യ: ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ സീ​നി​യ​ർ ബ്രാ​ഞ്ചി​ലെ കു​ട്ടി​ക​ൾ ലേ​ബ​ർ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ദു​രി​ത​പൂ​ർ​ണ​മാ​യ തൊ​ഴി​ൽ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന മെ​ഹ്ബൂ​ല​യി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ൽ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ശ്യ സാ​മ​ഗ്രി​ക​ള​ട​ങ്ങു​ന്ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച അ​രി, ധാ​ന്യ​ങ്ങ​ൾ, പ​ഞ്ച​സാ​ര, തേ​യി​ല, ക​മ്പി​ളി പു​ത​പ്പു​ക​ൾ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന മു​ന്നൂ​റോ​ളം കി​റ്റു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്​​ത​ത്. തു​ട​ർ​ന്നും കൂ​ടു​ത​ൽ പേ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കു​ട്ടി​ക​ൾ. ഇ​ത്ത​രം കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്താ​നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ സം​ഭ​രി​ച്ച് കൂ​ടു​ത​ൽ പേ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​നും കു​ട്ടി​ക​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ത്സാ​ഹം കാ​ണി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നു​മോ​ൻ അ​ഭി​ന​ന്ദി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslabour campmalayalam news
News Summary - labour camp-kuwait-gulf news
Next Story