തൊഴിലാളി ക്ഷാമം; വിദേശ റിക്രൂട്ട്മെന്റ് വേണമെന്ന് ആവശ്യം
text_fieldsകുവൈത്ത് സിറ്റി: മത്സ്യബന്ധന മേഖലയില് തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് തൊഴിലാളി യൂനിയൻ. വിദേശ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്നും യൂനിയൻ ആവശ്യപ്പെട്ടു. പ്രാദേശിക വിപണിയിൽ തൊഴിലാളികൾ ലഭ്യമല്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നതായി മത്സ്യത്തൊഴിലാളി യൂനിയൻ മേധാവി ധാഹർ അൽ സുവയാൻ വ്യക്തമാക്കി. തൊഴിലാളികളെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാന് അനുമതി നല്കണമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ മത്സ്യബന്ധന മേഖലയില് രൂക്ഷമായ തൊഴിലാളി ക്ഷാമമാണ്. പുതിയ തൊഴിൽ പെർമിറ്റുകൾക്കായി യൂനിയനിലെ അംഗങ്ങൾ വിസ അപേക്ഷ നല്കിയെങ്കിലും തീരുമാനമായില്ല. നിലവില് വിസ അനുവദിക്കുന്നതില് കര്ശന നിയന്ത്രണമാണ് രാജ്യത്ത്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യം ബോധ്യപ്പെട്ടശേഷം മാത്രം തൊഴില് വിസ അനുവദിച്ചാല് മതിയെന്ന് അഭ്യന്തര മന്ത്രാലയം നിര്ദേശിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

