ലബനാനിലേക്ക് സഹായ വസ്തുക്കളുമായി മൂന്നാമത് വിമാനമയച്ചു
text_fieldsലബനാനിലേക്ക് മരുന്നും മറ്റ് അവശ്യ വസ്തുക്കളുമായി കുവൈത്തിൽനിന്ന് വിമാനം പുറപ്പെടാനൊരുങ്ങുന്നു
സ്ഫോടനത്തിൽ എല്ലാം ഇല്ലാതായ ജനങ്ങൾക്ക് ഏറെ ആശ്വാസമായി കുവൈത്തിൽനിന്നുള്ള സഹായമൊഴുക്ക്. വരുംദിവസങ്ങളിൽ കൂടുതൽ സഹായം എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് മരുന്നുകൾ അയക്കുന്നതിന് നേതൃത്വം നൽകുന്നത്.
കോവിഡ് പ്രതിരോധത്തിനായുള്ള തീവ്രശ്രമത്തിന് ഇടയിലും കുവൈത്ത് ആരോഗ്യ മന്ത്രാലയം നടത്തുന്ന ഇൗ മാനുഷിക സേവനം സമൂഹ മാധ്യമങ്ങളിൽ അനുഭവപ്പെടുന്നു. ലബനാനിലെ ദുരിത ബാധിതരെ സഹായിക്കാൻ കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ആരംഭിച്ച വിഭവ സമാഹരണ കാമ്പയിൻ നല്ല നിലക്ക് മുന്നോട്ടുപോവുന്നുണ്ട്.
https://www.krcs.org.kw/Donation/Lebanon-Relief-Campaign എന്ന ലിങ്കിലൂടെ കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയുടെ ലബനാൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം.
ഒൗഖാഫ് മന്ത്രാലയം ലബനാന് പത്തുലക്ഷം ഡോളർ നൽകും
കുവൈത്ത് സിറ്റി: കുവൈത്ത് മതകാര്യ മന്ത്രാലയം ലബനാനിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് 10 ലക്ഷം ഡോളർ നൽകും. ഒൗഖാഫ് മന്ത്രി ഡോ. ഫഹദ് അൽ അഫാസിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിർദേശപ്രകാരമാണ് സഹായം നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബൈറൂത്തിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് പരലോക മോക്ഷം ലഭിക്കെട്ടയെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കെട്ടയെന്നും മന്ത്രി പ്രാർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

