Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ബ​നാ​നി​ലേ​ക്ക്​...

ല​ബ​നാ​നി​ലേ​ക്ക്​ സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യി ര​ണ്ടു​ വി​മാ​നം​കൂ​ടി അ​യ​ച്ചു

text_fields
bookmark_border
ല​ബ​നാ​നി​ലേ​ക്ക്​ സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യി ര​ണ്ടു​ വി​മാ​നം​കൂ​ടി അ​യ​ച്ചു
cancel
camera_alt

ല​ബ​നാ​നി​ലേ​ക്ക്​ കു​വൈ​ത്തി​ൽ​നി​ന്ന്​ സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യി വി​മാ​നം പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ല​ബ​നാ​നി​ലേ​ക്ക്​ സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യി കു​​വൈ​ത്ത്​ ര​ണ്ടു​ വി​മാ​ന​ങ്ങ​ൾ​കൂ​ടി അ​യ​ച്ചു. ​ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച​യു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച ​ല​ബ​നാ​ന്​ കു​വൈ​ത്ത്​ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യം ആ​ശ്വാ​സ​മാ​കും. ഇ​തോ​ടെ കു​വൈ​ത്ത്​ ല​ബ​നാ​നി​ലേ​ക്ക്​ മ​രു​ന്നും മ​റ്റു സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യി അ​യ​ച്ച വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​ഴാ​യി.

ആ​ദ്യ വി​മാ​ന​ങ്ങ​ളി​ൽ മ​രു​ന്നും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ അ​യ​ച്ച​ത്​ ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ളാ​ണ്. ല​ബ​നാ​നി​ലെ സ്​​ഫോ​ട​ന​​ശേ​ഷം ആ​ദ്യ​മാ​യി സ​ഹാ​യ​വ​സ്​​തു​ക്ക​ൾ എ​ത്തി​ച്ച​തും കു​വൈ​ത്താ​ണ്. കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നേ​രി​ട്ട്​ ഇ​ട​പെ​ട്ടാ​ണ്​ മ​രു​ന്നും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും അ​യ​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​നി​ട​യി​ലും കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ഇൗ ​മാ​നു​ഷി​ക സേ​വ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കീ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു. ല​ബ​നാ​നി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി വി​ഭ​വ​സ​മാ​ഹ​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു​ണ്ട്. https://www.krcs.org.kw/Donation/Lebanon-Relief-Campaign എ​ന്ന ലി​ങ്കി​ലൂ​ടെ കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി​യു​ടെ ല​ബ​നാ​ൻ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്​ സം​ഭാ​വ​ന ന​ൽ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newslabanaan flight
Next Story