കെ.ഡബ്ല്യു.എ വനിത വേദി രൂപവത്കരിച്ചു
text_fieldsവനിത വേദി അംഗങ്ങൾ കെ.ഡബ്ല്യു.എ ഭാരവാഹികൾക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ (കെ.ഡബ്ല്യു.എ) വനിത വേദി രൂപവത്കരിച്ചു. വനിത അംഗങ്ങളുടെ വികസനം, ആവശ്യങ്ങൾ എന്നിവക്ക് കൃത്യസമയത്ത് ഇടപെടൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിത വേദി.
പ്രസീത വയനാട് (കൺ), ജിഷ മധു (ജോ. കൺ) എന്നിവർ പ്രധാന ഭാരവാഹികളായ കമ്മിറ്റിയിൽ കെ.ഡബ്ല്യു.എ വൈസ് പ്രസിഡന്റ് മിനി കൃഷ്ണ, ആര്യ ബത്തേരി, മേഴ്സി മീനങ്ങാടി, രമണി മേപ്പാടി, സുലോചന, ജിഷ കേണിച്ചിറ എന്നിവർ അംഗങ്ങളാണ്.
കെ.ഡബ്ല്യു.എ പ്രസിഡന്റ് ബ്ലെസൺ സാമുവൽ, സെക്രട്ടറി ജിജിൽ മാത്യു, ട്രഷറർ അജേഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് അലക്സ് മാനന്തവാടി എന്നിവരുടെ സാന്നിധ്യത്തിൽ അഡ്വൈസറി ബോർഡ് അംഗം മുബാറക് കാമ്പ്രത്ത് പ്രസീഡിങ് ഓഫിസറായി. വിവിധ വികസന, സേവന പരിപാടികൾ സംഘടിപ്പിക്കുമെന്നു പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിത വേദി കൺവീനർ പ്രസീത അറിയിച്ചു.

