കെ.ഐ.സി അബ്ബാസിയ മേഖല സർഗലയം; ദാറു തർബിയ യൂനിറ്റ് ഓവറോൾ ചാമ്പ്യന്മാർ,
text_fieldsകെ.ഐ.സി അബ്ബാസിയ മേഖല സർഗലയത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ദാറു തർബിയ യൂനിറ്റിനുള്ള ട്രോഫി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സർഗലയം-'25’ ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായി. കലാ മത്സരത്തിൽ വിവിധ യൂനിറ്റുകളിൽ നിന്നുള്ള നിരവധി പ്രതിഭകൾ പങ്കെടുത്തു. ഹിദായ, ജനറൽ വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തിൽ ദാറു തർബിയ യൂനിറ്റ് ഓവറോൾ ചാമ്പ്യൻമാരായി. അംബായി യൂനിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജനറൽ വിഭാഗത്തിൽ ദാറുതർബിയ യൂനിറ്റിലെ ഫവാസ്, അംബായി യൂനിറ്റിലെ അജ്മൽ എന്നിവരെയും ഹിദായ വിഭാഗത്തിൽ മുവാസലാത്ത് യൂനിറ്റിലെ മുഹമ്മദ് ദാരിമിയേയും കലാപ്രതിഭകളായി തിരഞ്ഞെടുത്തു.
അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് ശംസുദ്ദീൻ യമാനി അധ്യക്ഷതവഹിച്ചു. സമാപനസംഗമം കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി പ്രാർഥന നിർവഹിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ഇല്യാസ് മൗലവി, മുഹമ്മദ് അമീൻ മുസ്ലിയാർ എന്നിവർ ആശംസ നേർന്നു. ശിഹാബ് മാസ്റ്റർ നീലഗിരി അവലോകന പ്രസംഗം നടത്തി. എസ്.ഐ.സി ഗ്ലോബൽ സമതി അസിസ്റ്റന്റ് കോഓഡിനേറ്ററായി തെരെഞ്ഞെടുത്ത കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസിക്കുള്ള മേഖലയുടെ ഉപഹാരം വൈസ് പ്രസിഡന്റ് അബ്ദു റസാഖ് ദാരിമി കൈമാറി. സെക്രട്ടറിമാരായ സുലൈമാൻ ഒറ്റപ്പാലം, കെ.എം. ഫാറൂഖ് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
ജനറൽ സെക്രട്ടറി ഹബീബ് കയ്യം സ്വാഗതവും ട്രഷറർ അബ്ദുൽ റഷീദ് കോഡൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

