കെ.കെ.എം.എ ഫൗണ്ടേഷന് 100 വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് (കെ.കെ.എം.എ) സാമ്പത്തികമായി പിന് നാക്കംനിൽക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിനായി 2018-19 വർഷത്തേക്ക് സ്കോളര്‍ഷിപ് നൽകുന്നു. 2017-18 വര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച് ഉന്നതപഠനത്തിനു ചേര്‍ന്ന വിദ്യാർഥികൾക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. ബിരുദ കോഴ്സുകൾ, പ്രഫഷനല്‍ കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകൾ, ഐ.ടി.ഐ പഠിക്കുന്ന 100 കുട്ടികളെയാണ് ഈ വര്‍ഷം സ്കോളര്‍ഷിപ്പിനായി പരിഗണിക്കുക.
90 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ കോഴ്സുകള്‍ പാസായവരായിരിക്കണം. കോഴ്സുകളുടെ അടിസ്ഥാനത്തില്‍ 9000 രൂപമുതല്‍ 25000 രൂപവരെയാണ് വാര്‍ഷിക സ്കോളര്‍ഷിപ് തുക. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് മുന്‍ഗണനനല്‍കുന്ന സ്കോളര്‍ഷിപ് പദ്ധതിയാണിത്. രക്ഷിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി ബുക്കിെൻറ പകര്‍പ്പ്, പാസായ കോഴ്സിെൻറ മാര്‍ക്ക് ലിസ്റ്റ്, ഉന്നതപഠനത്തിനുചേര്ന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ഫോറം ഒക്ടോബര്‍ 15നുമുമ്പ് ലഭിക്കണം.
അപേക്ഷ ഫോറം ഇ-മെയില്‍ വഴി ലഭിക്കും. ഇ-മെയില്‍ വഴി ആവശ്യമുള്ളവര്‍ kkma@kkma.net, afthayyil@gmail.com, fchangaroth@gmail.com എന്നീ വിലാസങ്ങളിലേക്ക് അപേക്ഷ അയക്കണം. പൂരിപ്പിച്ച അപേക്ഷ ഫോറം ആവശ്യമായ രേഖകള്‍ സഹിതം മേല്‍ ഇ-മെയില്‍ വിലാസത്തിൽ അയക്കേണ്ടതാണ്. ഒക്ടോബര്‍ 30നു മുമ്പായി സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളെ വിവരം അറിയിക്കും. ഈ വര്‍ഷം സ്കോളര്‍ഷിപ് ലഭിക്കുന്ന വിദ്യാർഥികളെ തുടര്‍ വര്‍ഷങ്ങളില്‍ അക്കാദമിക് മികവ് വിലയിരുത്തിയായിരിക്കും സ്കോളർഷിപ്പിന് പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.