Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിന്റെ യു.എസ് ട്രഷറി ബോണ്ട് നിക്ഷേപം ഉയർന്നു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിന്റെ യു.എസ് ട്രഷറി ബോണ്ട് നിക്ഷേപം 2026 മേയ് അവസാനത്തോടെ 66.81 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.17 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
2025 മേയ് മാസത്തിൽ 57.02 ബില്യൺ ഡോളറായിരുന്ന നിക്ഷേപത്തിൽ 9.79 ബില്യൺ ഡോളറിന്റെ വർധനയാണുണ്ടായത്.
യു.എസ് ട്രഷറി ബോണ്ടുകളിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള അറബ് രാജ്യങ്ങളിൽ കുവൈത്ത് മുൻനിരയിൽ തുടരുകയാണ്.
സൗദി അറേബ്യയും യു.എ.ഇയുമാണ് കുവൈത്തിന് മുന്നിലുള്ള മറ്റ് പ്രധാന അറബ് നിക്ഷേപകർ.
സുരക്ഷിതവും സ്ഥിരതയുള്ളതുമായ ആസ്തികളിൽ നിക്ഷേപം ശക്തിപ്പെടുത്തുന്ന കുവൈത്തിന്റെ സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമായാണ് ഈ വർധന വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

