ഫലസ്തീന് കുവൈത്തിന്റെ അചഞ്ചലമായ പിന്തുണ
text_fieldsഡോ. അബ്ദുല്ല അൽ മത്തൂഖ്
കുവൈത്ത് സിറ്റി: മാനുഷികമായും രാഷ്ട്രീയമായും ഫലസ്തീന് കുവൈത്തിന്റെ അചഞ്ചലമായ പിന്തുണയുണ്ടെന്ന് കുവൈത്ത് ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) ചെയർമാനും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേക ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അൽ മത്തൂഖ്.
യു.എൻ കുവൈത്തിനെ അന്താരാഷ്ട്ര മാനുഷികസഹായ കേന്ദ്രമായി കണക്കാക്കിയിട്ടുണ്ടെന്നും ഗസ്സയിലെ ഫലസ്തീനികളെ സഹായിക്കാൻ കുവൈത്ത് ചാരിറ്റികൾ നിരവധി സഹായങ്ങൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആംബുലൻസുകൾ, വൈദ്യസഹായം തുടങ്ങിയ സുപ്രധാന വസ്തുക്കൾ അടങ്ങിയ 30 ദുരിതാശ്വാസവിമാനങ്ങൾ കുവൈത്ത് അയച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രാലയത്തിന്റെയും സാമൂഹികകാര്യ മന്ത്രാലയത്തിന്റെയും മേൽനോട്ടത്തിലാണ് സഹായങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇസ്രായേൽ അധിനിവേശസേന മനുഷ്യത്വരഹിതവും ക്രൂരവുമായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ വിധത്തിലും ഫലസ്തീനെ കുവൈത്ത് പിന്തുണക്കുമെന്നും ഡോ. അൽ മത്തൂഖ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

