കുവൈത്തിന് മറക്കാനാകാത്ത രാത്രി; മനസ്സു വായിച്ച്, അത്ഭുതപ്പെടുത്തിമെന്റലിസ്റ്റ് ആദി
text_fieldsഗൾഫ് മാധ്യമം മെട്രോ മെഡിക്കൽ ഗ്രൂപ്‘എജുകഫേ’യിൽ മെന്റലിസ്റ്റ് ആദി അവതരിപ്പിച്ച ‘ഇൻസോംനിയ’
കുവൈത്ത് സിറ്റി: മനസ്സിന്റെ ഉള്ളറകളിൽ ഒളിപ്പിച്ച മറ്റാരും അറിയാത്ത രഹസ്യം പരസ്യമായി സ്ലേറ്റിൽ തെളിയുന്നു. മറ്റൊരാളുടെ മനസ്സിലുള്ള പേര് ഒരു പാട്ടായി ചെവിയിൽ എത്തുന്നു. പിന്നെയും പിന്നെയും അത്ഭുതങ്ങൾ തുടരുന്നു. കാണികൾ അമ്പരക്കുന്നു. ഗൾഫ് മാധ്യമം മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’യിൽ മെന്റലിസ്റ്റ് ആദി അവതരിപ്പിച്ച ‘ഇൻസോംനിയ’ അത്ഭുത പ്രകടനങ്ങളുടെ വേദിയായി.
ചിന്തകളും പെരുമാറ്റവും വിശകലനം ചെയ്ത് മനസ്സുകളെ മനഃശാസ്ത്രപരമായി വിലയിരുത്തി കാണികളുടെ മനസ്സ് വായിച്ചെടുത്താണ് ആദി എജുകഫേ വേദിയെ അമ്പരപ്പിച്ചത്. കലയും ശാസ്ത്രവും മാജിക്കും ഒരു പോലെ ഉപയോഗപ്പെടുത്തി അവതരിപ്പിക്കപ്പെട്ട ‘ഇൻസോംനിയ’ കാണികളെ അവിശ്വനീയമായ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ശനിയാഴ്ച രാത്രി എജുകഫേയിൽ അവസാന ഇനമായി അവതരിപ്പിച്ച ‘ഇൻസോംനിയ’ വേദിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചപ്പോൾ കുവൈത്തിന് മറക്കാനാകാത്ത രാത്രിയായി. വെള്ളി, ശനി ദിവസങ്ങളിലായി അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഗൾഫ് മാധ്യമം മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’യിൽ വിദ്യാർഥികളും അധ്യാപകരുമായി ആയിരങ്ങളാണ് പങ്കാളികളായത്.
ജി.സി.സി രാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാതി നേടിയ എജുകഫേ കുവൈത്തിലും വിജയം ആവർത്തിച്ചാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

