ഫലസ്തീന് വിശപ്പകറ്റാൻ കുവൈത്തിന്റെ ബലിമൃഗങ്ങൾ
text_fieldsഫലസ്തീനിൽ വിതരണം ചെയ്യാനായി ബലിമൃഗങ്ങളുടെ മാംസം തയാറാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ചാരിറ്റി സംഘടനകളുടെ ധനസഹായത്തോടെ ഫലസ്തീനിലെ അൽവിയാം ചാരിറ്റബിൾ സൊസൈറ്റി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ബലിമൃഗങ്ങളെ കൈമാറി. ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ), ഇന്റർനാഷനൽ മേഴ്സി അസോസിയേഷൻ, കുവൈത്തിലെ നമാ ആൻഡ് ഡെവലപ്മെന്റ് ചാരിറ്റി എന്നിവയുൾപ്പെടെ മുൻനിരയിലുള്ള ചില കുവൈത്ത് ചാരിറ്റികളുടെ ഫണ്ട് ഉപയോഗിച്ചാണ് ഈ വർഷം ബലി പദ്ധതി നടപ്പാക്കിയതെന്ന് വിയാം ചാരിറ്റബിൾ സൊസൈറ്റി മേധാവി മുഹമ്മദ് അബു മേരി പറഞ്ഞു.
ഗാസ മുനമ്പിലെ ദരിദ്രരായ ആയിരക്കണക്കിന് ഫലസ്തീൻ കുടുംബങ്ങൾക്ക് മാംസം നൽകുന്നതിനായി കുവൈത്തിലെ മനുഷ്യസ്നേഹികളുടെ ധനസഹായത്തോടെ പതിനായിരക്കണക്കിന് ബലിമൃഗങ്ങളെ അറുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീന് നൽകുന്ന പിന്തുണക്ക് കുവൈത്തിനും അമീറിനും സർക്കാരിനും ജനങ്ങൾക്കും അബു മേരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

