കുവൈത്ത് പോളിയോ ലാബിന് ലോകാരോഗ്യ സംഘടന അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ പോളിയോ ലബോറട്ടറി നെറ്റ്വർക്കിന്റെ പ്രാവീണ്യ പരിശോധനാ പ്രോഗ്രാമിൽ (ജി.പി.എൽ.എൻ) 100 ശതമാനം വിജയം നേടി കുവൈത്ത് ദേശീയ പോളിയോ ലബോറട്ടറി. പി.സി.ആർ ആംപ്ലിഫിക്കേഷൻ ഉപയോഗിച്ച് പോളിയോ വൈറസ് കണ്ടെത്തുന്നതിലും രോഗനിർണയത്തിലും ജി.പി.എൽ.എൻ ഒരു പ്രധാന സൂചകമാണെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വകുപ്പ് മേധാവി ഫഹദ് അൽ ഗംലാസ് പറഞ്ഞു.
ആഗോള ലബോറട്ടറി രീതികളും നടപടിക്രമങ്ങളും പാലിച്ചാണ് കുവൈത്ത് പോളിയോ ലബോറട്ടറി പ്രവർത്തിക്കുന്നത്. പോളിയോ വൈറസ് കേസുകൾ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ലോകാരോഗ്യ സംഘടന അംഗീകാരമെന്നും ഫഹദ് അൽ ഗംലാസ് പറഞ്ഞു. ആധുനികവും അത്യാധുനികവുമായ ഉപകരണങ്ങളുടെ ഉപയോഗത്തിനൊപ്പം ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ കഴിവും നേട്ടത്തിന് കാരണമാണെന്ന് ആരോഗ്യ മന്ത്രാലയം ലബോറട്ടറി വിഭാഗം മേധാവി ഡോ.സാറ അൽ
ഖബന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

