Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ നീതിന്യായ സംവിധാനം പൂർണമായും സ്വദേശിവത്കരണത്തിലേക്ക്
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്തെ നീതിന്യായ സംവിധാനം പൂർണ്ണമായും സ്വദേശിവത്കരണത്തിലേക്ക്. 2030 സെപ്റ്റംബർ 30ഓടെ നീതിന്യായ സംവിധാനം പൂർണ്ണമായും പൗരന്മാരെക്കൊണ്ട് നിറക്കുമെന്ന് നീതിന്യായ മന്ത്രി നാസർ അൽ സുമൈത് പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായും സമർത്ഥമായും കൈകാര്യം ചെയ്യാനുള്ള പൂർണ്ണ ശേഷി നീതിന്യായ വിഭാഗത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീതിന്യായ മേഖലയിൽ കുവൈത്തികളെ നിയമിക്കുന്നതിന്റെ നിലവിലെ നിരക്ക് 87 ശതമാനമാണെന്നും, 2027 സെപ്റ്റംബർ 30 ഓടെ ഇത് 92 ശതമാനമായും 2030 സെപ്റ്റംബർ 30ഓടെ പൂർണ്ണ ലക്ഷ്യത്തിലേക്കും ഉയരുമെന്നും സുമൈത് പറഞ്ഞു. പരമാധികാര അവകാശവും സുപ്രധാനമായ ദേശീയ ലക്ഷ്യവും എന്ന് ഈ നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

