കുവൈത്തിലെ ഐ.ഐ.സി.ഒ കുടിയിറക്കപ്പെട്ട ഇറാഖികൾക്കായി സ്കൂൾ വീണ്ടും തുറന്നു
text_fieldsജനറൽ കോൺസൽ ഡോ. ഉമർ അൽകന്ദരി ഐ.ഐ.സി.ഒ തുറന്ന സ്കൂളിലെ സൗകര്യങ്ങൾ
പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായുള്ള ഇന്റർനാഷനൽ ഇസ്ലാമിക് ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) ഇറാഖി കുർദിസ്ഥാൻ നഗരമായ ഇർബിലിൽ 750 ഇറാഖി വിദ്യാർഥികൾക്കായി സ്കൂൾ വ്യാഴാഴ്ച വീണ്ടും തുറന്നു. ചടങ്ങിൽ കുവൈത്തിന്റെ ഇബ്രിലെ ജനറൽ കോൺസൽ ഡോ. ഒമർ അൽകന്ദരി പങ്കെടുത്തു.
സ്കൂളിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഒരു മാസം മുമ്പ് സ്കൂൾ അടച്ചിരുന്നു. 'കുവൈത്ത് ബൈ യുവർ സൈഡ്' എന്ന മാനുഷിക കാമ്പയിന്റെ ഭാഗമാണ് സ്കൂൾ എന്ന് മാധ്യമങ്ങളോട് സംസാരിച്ച കോൺസൽ കന്ദരി സൂചിപ്പിച്ചു. വീണ്ടും തുറക്കുന്നത് ബർസാനി ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം പ്രതിഫലിപ്പിക്കുന്നതിനായി ഇറാഖിൽ മാനുഷിക പങ്ക് തുടരാനാണ് കുവൈത്ത് ഭരണകൂടം ആഗ്രഹിക്കുന്നത്. ഇറാഖി വിദ്യാർഥികളെ അവരുടെ വിദ്യാഭ്യാസം തുടരാൻ പ്രാപ്തരാക്കുന്ന കുവൈത്തിന്റെ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി 2017ലാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂൾ പുനരാരംഭിക്കുന്ന ചടങ്ങിൽ ഇർബിൽ പ്രവിശ്യ ഗവർണർ ഉമേദ് ഖോഷ്നാവ് നന്ദി രേഖപ്പെടുത്തി. ഇറാഖിനും കുർദിസ്ഥാൻ പ്രവിശ്യക്കും തുടർച്ചയായി കുവൈത്ത് നൽകുന്ന സഹായത്തെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

