Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​െൻറ ക​ര...

കു​വൈ​ത്തി​െൻറ ക​ര അ​തി​ർ​ത്തി​ക​ളി​ൽ വ​ൻ തി​ര​ക്ക്

text_fields
bookmark_border
കു​വൈ​ത്തി​െൻറ ക​ര അ​തി​ർ​ത്തി​ക​ളി​ൽ വ​ൻ തി​ര​ക്ക്
cancel
camera_alt

കു​വൈ​ത്ത്, സൗ​ദി അ​തി​ർ​ത്തി ചെ​ക്​​പോ​സ്​​റ്റി​ലെ തി​ര​ക്ക്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​െൻറ ക​ര അ​തി​ർ​ത്തി​ക​ളി​ൽ വ​ൻ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്നു. സ​ൽ​മി, നു​വൈ​സീ​ബ്​ അ​തി​ർ​ത്തി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര കാ​ണ​പ്പെ​ടു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​തി​ർ​ത്തി ക​ട​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പ്​ വേ​ണ്ടി​വ​രു​ന്നു. കോ​വി​ഡ്​ പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​പ​ടി​ക​ൾ​ക്ക്​ സ​മ​യ​മെ​ടു​ക്കു​ന്ന​തി​നാ​ലാ​ണ്​ അ​തി​ർ​ത്തി ക​ട​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​കെ​ട്ടി കി​ട​ക്കേ​ണ്ടി വ​രു​ന്ന​ത്.

നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ൽ പ്ര​ശ്​​ന​മു​ണ്ടാ​​യ​പ്പോ​ൾ ചെ​ക്​​പോ​സ്​​റ്റി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​​രെ ഇ​ര​ട്ടി​യാ​ക്കി​യാ​ണ്​ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച​ത്. ര​ണ്ടാ​ഴ്​​ച അ​ട​ഞ്ഞു​കി​ട​ന്ന​തി​ന്​ ശേ​ഷം തു​റ​ന്ന​പ്പോ​ൾ ഉ​ണ്ടാ​യ വാ​ഹ​ന​പ്പെ​രു​പ്പ​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ തി​ര​ക്കി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് യാ​ത്ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ 96 മ​ണി​ക്കൂ​ർ ക​ഴി​യാ​ത്ത പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. 14 ദി​വ​സം വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നും ഫോ​ണി​ൽ 'ശ്ലോ​നി​ക്​' ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​ണ​മെ​ന്നും നി​ബ​ന്ധ​ന​യു​ണ്ട്. സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും നോ ​കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gamekuwait
Next Story