പാകിസ്താൻ പ്രസിഡന്റിന് കുവൈത്തിന്റെ ആശംസ
text_fieldsകുവൈത്ത് സിറ്റി: പാകിസതാൻ പ്രസിഡൻറായി ചുമതല ഏറ്റ ആസിഫ് അലി സർദാരിക്ക് കുവൈത്തിന്റെ അഭിനന്ദനം. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് എന്നിവർ ആസിഫ് അലി സർദാരിയെ അഭിനന്ദിച്ചു സന്ദേശം അയച്ചു.
ആസിഫ് അലി സർദാരിക്ക് വിജയവും ആയുരാരോഗ്യവും നേർന്ന അമീർ കുവൈത്തും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും താൽപര്യം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും ആസിഫ് അലി സർദാരിക്ക് തന്റെ സന്ദേശത്തിൽ അഭിനന്ദനം അറിയിച്ചു.
ഞായറാഴ്ചയാണ് പാകിസ്താൻ പീപ്ള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവ് ആസിഫ് അലി സര്‍ദാരി വീണ്ടും പാകിസ്താൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

