Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സക്ക് കുവൈത്തിന്റെ കൂടുതൽ സഹായം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി ആറാമത് വിമാനം

text_fields
bookmark_border
ഇതുവരെ അയച്ചത് 90 ടൺ ഭക്ഷ്യവസ്തുക്കൾ
ഗസ്സക്ക് കുവൈത്തിന്റെ കൂടുതൽ സഹായം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി ആറാമത് വിമാനം
cancel

കുവൈത്ത് സിറ്റി: ഗസ്സക്ക് കുവൈത്തിന്റെ കൂടുതൽ സഹായം. 10 ടൺ ഭക്ഷ്യവസ്തുക്കളുമായി ആറാമത്തെ കുവൈത്ത് ദുരിതാശ്വാസ വിമാനം ഞായറാഴ്ച ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവിടെ നിന്ന് സഹായവസ്തുക്കൾ റോഡുമാർഗം ഗസ്സയിലെത്തിക്കും.

പട്ടിണിയും ഭക്ഷ്യക്ഷാമവും രൂക്ഷമായ ഗസ്സയിലേക്ക് ഒരു മാസത്തിനിടെ കുവൈത്ത് അയക്കുന്ന ആറാമത്തെ ദുരിതാശ്വാസ സഹായമാണിത്. നേരത്തെ ഈജിപ്തിലേക്ക് രണ്ടും ജോർഡനിലേക്ക് മൂന്നും വിമാനങ്ങളിലായി 80 ടൺ ഭക്ഷ്യവസ്തുക്കൾ കുവൈത്ത് അയച്ചിരുന്നു.


സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിക്കുന്നത്. ഗസ്സയിൽ സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കുന്നതിന് വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങളുമായി തുടർച്ചയായ എകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരണവും തുടരുന്നതായി കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മുഗാമിസ് പറഞ്ഞു.

ഈജിപ്ത്, ജോർഡൻ കുവൈത്ത് എംബസികൾ, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുമായും കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait's further aid to Gaza; Sixth plane carrying 10 tons of food supplies
Next Story