സോമാലിയയുടെ പരമാധികാരത്തിന് കുവൈത്തിന്റെ പൂർണ പിന്തുണ
text_fieldsകുവൈത്ത് സിറ്റി: സോമാലിയയുടെ പരമാധികാരത്തിന് കുവൈത്തിന്റെ പൂർണ പിന്തുണ. ഇസ്രായേൽ അധിനിവേശ അധികാരികൾക്കും സൊമാലിലാൻഡ് മേഖല എന്നറിയപ്പെടുന്ന പ്രദേശത്തിനും ഇടയിലുള്ള പരസ്പര അംഗീകാരം സംബന്ധിച്ച സമീപകാല പ്രഖ്യാപനം കുവൈത്ത് നിരസിച്ചതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ പരസ്പര പ്രഖ്യാപനം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ ഏകപക്ഷീയമായ നടപടിയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സോമാലിയയുടെ പരമാധികാരത്തെയും നിയമാനുസൃത സ്ഥാപനങ്ങൾക്കുള്ള പൂർണ പിന്തുണയെയും ദുർബലപ്പെടുത്തുന്ന ഈ സമീപനത്തെ വീണ്ടും നിരാകരിക്കുന്നതായും വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.
സിറിയയിലെ ആക്രമണത്തിൽ അപലപിച്ചു
കുവൈത്ത് സിറ്റി: സിറിയയിലെ പള്ളിയിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും തത്വാധിഷ്ഠിതമായി നിരസിക്കുന്നുവെന്ന് ആവർത്തിച്ച കുവൈത്ത്, സമാധാനപരമായി ജീവിക്കുന്ന ജനങ്ങളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം ഭീരുത്വപരമായ പ്രവൃത്തികൾക്കെതിരെ ഐക്യപ്പെടാനും ഉണർത്തി. സിറിയയിലെ സർക്കാറിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആത്മാർഥ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. വെള്ളിയാഴ്ചയാണ് മധ്യപടിഞ്ഞാറൻ സിറിയയിലെ ഹോംസ് ഗവർണറേറ്റിലെ പള്ളിയിൽ ആക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

