Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബഹ്‌റൈന് കുവൈത്തിന്റെ...

ബഹ്‌റൈന് കുവൈത്തിന്റെ പൂർണ പിന്തുണ

text_fields
bookmark_border
ബഹ്‌റൈന് കുവൈത്തിന്റെ പൂർണ പിന്തുണ
cancel

dv4കുവൈത്ത് സിറ്റി: സുരക്ഷ നിലനിർത്താൻ ബഹ്‌റൈൻ സ്വീകരിക്കുന്ന നടപടികൾക്ക് കുവൈത്തിന്റെ പൂർണ പിന്തുണ. ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള സംഘത്തെ കണ്ടെത്തി നടപടി സ്വീകരിച്ച ബഹ്‌റൈൻ സുരക്ഷാ ഏജൻസികളുടെ കാര്യക്ഷമതയെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. രാജ്യസുരക്ഷ നിലനിർത്താൻ ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ്ണ പിന്തുണയും ആവർത്തിച്ചു.

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയിലെ 41 അംഗങ്ങളെയാണ് കഴിഞ്ഞ ദിവസം ബഹ്‌റൈൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇറാനിലെ 'വിലായത്ത് അൽ ഫഖീഹ്' പ്രത്യയശാസ്ത്രം പിന്തുടരുന്നതും റെവല്യൂഷണറി ഗാർഡിന്റെ (ഐ.ആർ.ജി.സി) നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതുമായ രഹസ്യ സംഘടന അംഗങ്ങളെയാണ് പിടികൂടിയത്. വിപുലമായ അന്വേഷണങ്ങൾക്കും കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾക്കും ശേഷമാണ് ഈ നിർണ്ണായക നീക്കം നടന്നതെന്ന് ബഹ്‌റൈൻ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsKuwait
News Summary - Kuwait's full support for Bahrain
Next Story